വയനാട് ചുരത്തിലെ ഗതാഗത തടസം: കെഎസ് ആര്‍ടി സിയുടെ പ്രതിദിനനഷ്ടം ലക്ഷങ്ങള്‍
സുല്‍ത്താന്‍ബത്തേരി: വയനാട് ചുരത്തിലെ ഗതാഗത തടസം മൂലം കെ എസ് ആര്‍ ടി സിയുടെ പ്രതിദിനനഷ്ടം ലക്ഷങ്ങള്‍. സുല്‍ത്താന്‍ബത്തേരി ഡിപ്പോയ്ക്ക് മാത്രമുണ്ടാകുന്ന പ്രതിദിന നഷ്ടം മൂന്ന് ലക്ഷം രൂപയാണ്. യാത്രാസ്തംഭനം തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലേക്കുള്ള യാത്രാക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്.
വയനാട് ചുരം വഴിയുള്ള റോഡിലെ ഗതാഗതസ്തംഭനം തുടരുന്ന സാഹചര്യത്തില്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് പേര്യ-കുറ്റ്യാടി ചുരം വഴി നിരവധി കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഈ ബസുകള്‍ കോഴിക്കോടെത്താന്‍ അധികമായി താണ്ടുന്നത് 60 കിലോമീറ്ററോളം ദൂരമാണ്. എന്നാല്‍ യാത്രക്കാരില്‍ നിന്ന് വയനാട് ചുരം വഴിയുള്ള നിരക്ക് മാത്രമെ ഈടാക്കുന്നുള്ളു. ഇതാണ് ബത്തേരിയിലെ കെ എസ് ആര്‍ ടി സി ഡിപ്പോക്ക് പ്രതിദിനനഷ്ടം മൂന്ന് ലക്ഷമാകാനുള്ള കാരണം.

കേവലം മൂന്ന് മണിക്കൂര്‍ കൊണ്ട് കോഴിക്കോടെത്തേണ്ട വാഹനം പേര്യാചുരം വഴി പോകുമ്പോള്‍ കോഴിക്കോടെത്താന്‍ എടുക്കുന്ന സമയം നാലരമണിക്കൂറുകളാണ്. ഇതുവഴി കെ എസ് ആര്‍ ടി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും യാത്രാക്കാരുടെ എണ്ണം തീരെ കുറവാണ്. നഷ്ടം സഹിക്കാനാവാതെ വരുന്നതിനാല്‍ അടിയന്തരമായി നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി അധികൃതര്‍ നിര്‍ദേശം സമര്‍പ്പിച്ചുകഴിഞ്ഞു. ഇത് രണ്ട് ദിവസത്തിനുള്ളില്‍ നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രാനിരക്കില്‍ വന്‍വര്‍ധന വന്നാല്‍ യാത്രാക്കാരുടെ എണ്ണത്തില്‍ പിന്നെയും ഗണ്യമായ കുറവുണ്ടാകും.
മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി ഡിപ്പോകളില്‍ നിന്നെന്നാം കോഴിക്കോടേക്ക് സര്‍വ്വീസ് നടത്തുന്നത് വയനാട് ചുരം വഴിയായിരുന്നു. ഇത് വഴിയുള്ള ഗതാഗതം അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കില്‍ ജില്ലയിലെ കെ എസ് ആര്‍ ടി സി സഹിക്കാനാവാത്ത സാമ്പത്തിക നഷ്ടത്തിലേക്കെത്തും. സാധാരണ സുല്‍ത്താന്‍ബത്തേരി, മാനന്തവാടി ഡിപ്പോകളില്‍ നിന്നും അര മണിക്കൂര്‍ ഇടവിട്ട് കോഴിക്കേട്ടേക്ക് സര്‍വ്വീസ് നടത്തിരുന്നു. ഇതെല്ലാം താളം തെറ്റിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധയുണ്ടായ കാലത്ത് തന്നെ കോഴിക്കോട് റൂട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുറവായിരുന്നു ഉണ്ടായിരുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് ചുരം റോഡിലും ഗതാഗതസ്തംഭമുണ്ടായത്.












Click it and Unblock the Notifications