വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്; സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്. സര്‍വീസ് പെന്‍ഷന്‍കാരുടെയും, കുടുംബപെന്‍ഷന്‍കാരുടെയും സൗജന്യ ചികിത്സ പദ്ധതി, ഒ.പി.ചികിത്സ ഉറപ്പു വരുത്തി ഉടന്‍ നടപ്പാക്കുക. കുടിശ്ശികയായ ക്ഷാമബത്ത ഉടനടി അനുവദിക്കുക. 11ാം പെന്‍ഷന്‍ പരിഷ്‌കരണ കമ്മീഷനെ നിയമിക്കുക.

ഒരു മാസത്തെ പെന്‍ഷന് തുല്യമായ തുക ഉത്സവ ബത്തയായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മുന്നോട്ടുവെക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ആഗസ്റ്റ് ഒമ്പതിന് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ പെന്‍ഷന്‍കാരെ അണിനിരത്തിക്കൊണ്ട് കലക്‌ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും.

KSSPA

പെന്‍ഷന്‍കാരുടെ ആനൂകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. മീനങ്ങാടിയില്‍ വെച്ച് നടന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ കെ.പി.സി.സി അംഗവും മുന്‍ എം എല്‍ എയുമായ എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേടിയെടുത്ത രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഭീഷണിയിലാണെന്നും, ഈ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ പെന്‍ഷന്‍കാര്‍ ജാഗരൂകരായിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുസര്‍ക്കാര്‍ ജനദ്രോഹ നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമായിട്ടും അതിനെ തടയിടാന്‍ വേണ്ട ഇടപെടല്‍ നടത്താനോ വിപണിയില്‍ ഇടപെടാനോ തയ്യാറാവുന്നില്ല. കാലവര്‍ഷക്കെടുതില്‍ കോടികളുടെ കൃഷിനാശമാണുണ്ടായിരിക്കുന്നത്. കര്‍ഷകരുടെ ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തരമായി ധനസഹായം വിതരണം ചെയ്യണം.

തൊഴിലാളികളുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് വിപിനചന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വിനയദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി.കെ ജേക്കബ്, സംസ്ഥാന കമ്മിറ്റി അംഗം കെ കുഞ്ഞമ്മദ്, പി വി പൗലോസ് മാസ്റ്റര്‍, എസ് ഹമീദ്, ടി.പി.ശശിധരന്‍ മാഷ്, എം തോമസ്, വി ആര്‍ ശിവന്‍, വനജാക്ഷി ടീച്ചര്‍,കെ കാര്‍ത്ത്യായനി,സുബ്രഹ്മണ്യന്‍, സണ്ണി ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Wayanad
English summary
Wayanad Local News about KSSPA protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X