Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബശ്രീ താഴെ തട്ടിലേക്ക്; ഗോത്ര വര്‍ഗ്ഗ മേഖലയിലെ അയല്‍ക്കൂട്ടങ്ങള്‍ സമഗ്രമാറ്റത്തിനൊരുങ്ങുന്നു

കല്‍പ്പറ്റ: കുടുംബശ്രീ പദ്ധതികളെ പൂര്‍ണമായും താഴെ തട്ടിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ മിഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പട്ടിക വര്‍ഗ്ഗ മേഖലയില്‍ നിലനില്‍ക്കുന്ന തൊഴിലില്ലായ്മയും ദാരിദ്രവും കാര്യക്ഷമമായി ഇല്ലാതാക്കുക, വിദ്യാഭ്യാസ മേഖലയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുക, യുവജനങ്ങളെ ശാക്തീകരിക്കുക തുടങ്ങിയവയാണ് ക്യാംപയില്‍ കൊണ്ട് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

സമ്പൂര്‍ണ്ണ അയല്‍ക്കൂട്ട വര്‍ഷ ക്യാംപയിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങളെ ശാക്തീകരിച്ച് വിവിധ പദ്ധതികള്‍ കൃത്യമായി പട്ടിക വര്‍ഗ്ഗ മേഖലയില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ജില്ലാ മിഷന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ താഴെത്തട്ടിലുള്ള ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിവിധ പരിപാടികളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കും. നിലവില്‍ ഗോത്രവര്‍ഗങ്ങള്‍ പ്രാതിനിധ്യം വഹിക്കുന്ന നിരവധി അയല്‍ക്കൂട്ടങ്ങള്‍ ജില്ലയിലുണ്ട്.

CK Saseendran

കൂടുതല്‍ ഗോത്രവര്‍ഗ വനിതകളെ പദ്ധതിയുടെ ഭാഗമാക്കുകയെന്ന ദൗത്യവും ഇതോടൊപ്പം കുടുംബശ്രീ ഏറ്റെടുക്കുകയാണ്. ഗോത്ര വര്‍ഗ മേഖലയിലെ അയല്‍ക്കൂട്ടങ്ങളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഏറ്റവും മികച്ച പട്ടിക വര്‍ഗ്ഗ അയല്‍ക്കൂട്ട ഭാരവാഹികളുടെ സംഗമവും നടന്നു. കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടന്ന സംഗമം കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത അധ്യക്ഷം വഹിച്ചു. അസിസ്റ്ററ്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ മുരളി.കെ.ടി സ്വാഗതം പറഞ്ഞു. അസിസ്റ്ററ്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍ കെ.പി, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ സുഹൈല്‍.പി.കെ, ജയേഷ്.വി തുടങ്ങിയവര്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+