വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിന്ദുവിനിനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം; കുടുംബശ്രീയുടെ സ്‌നേഹവീട് കൈമാറി

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെടാത്തതും, അര്‍ഹതയുള്ളവരുമായ വ്യക്തികള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹവീട് പദ്ധതി ശ്രദ്ധേയമാവുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് സ്‌നേഹവീട് പദ്ധതിക്ക് ജില്ലാ മിഷന്‍ തുടക്കം കുറിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പെരിക്കല്ലൂര്‍ സ്വദേശിനിയായ ബിന്ദുവിന് കുടുംബശ്രീ സ്‌നേഹവീട് കൈമാറി.

സി ഡി എസ്സിന്റെ നേതൃത്വത്തില്‍ നാലരലക്ഷം രൂപ ചിലവഴിച്ച് പണി കഴിപ്പിച്ച വീടിന്റെ ഉദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജാന്‍സി ജോസഫ് അധ്യക്ഷയായിരുന്നു. വീടിന്റെ താക്കോല്‍ദാനം ജില്ലാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വര്‍ഗ്ഗീസ് മുരിയന്‍കാവില്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ മുനീര്‍ ആച്ചിക്കുളം, വിന്‍സെന്റ് സി.കെ, തോമസ് പാഴൂക്കാല, ബിന്ദു , സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജലജ സജി, വൈസ് ചെയര്‍പേഴ്‌സണ്‍ സ്മിത, മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പത്മകുമാരി, മെമ്പര്‍ സെക്രട്ടറി അജി.കെ. പണിക്കര്‍, ഓവര്‍സിയര്‍ ബാബു, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ രമ്യ രാജപ്പന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ടെനി, സബീര്‍, സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Kudumbasree

ബിന്ദുവിന്റെ ഭര്‍ത്താവ് ദാസന്‍ രണ്ട് വര്‍ഷം മുമ്പാണ് വയലില്‍ ജോലി ചെയ്യുന്നതിനിടെ മെതിയെന്ത്രത്തില്‍ അകപ്പെട്ട് മരിക്കുന്നത്. ഭര്‍ത്താവ് മരിച്ചതോടെ അടച്ചുറപ്പുള്ള വീട് എന്നത് ബിന്ദുവിന് സ്വപ്നം മാത്രമായി മാറി. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസവും, മറ്റ് ദൈനംദിനകാര്യങ്ങള്‍ക്കുമിടയില്‍ വീടെന്ന സ്വപ്നം മറന്നു. മറച്ചുകെട്ടിയ ഷെഡ്ഡില്‍ താമസിച്ചുവരുന്നതിനിടെ നിരവധി തവണ വീടിനായി അപേക്ഷിച്ചെങ്കിലും മാനദണ്ഡങ്ങളും മറ്റും കാരണം അനുവദിച്ചില്ല.

തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ കൂടിയായ ജാന്‍സി ജോസഫ് ബിന്ദുവിനെ കുടുംബശ്രീ സ്‌നേഹവീട് പദ്ധതിയെ കുറിച്ച് അറിയിക്കുകയായിരുന്നു. മുന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പത്മകുമാരിയുടെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങള്‍ ചേര്‍ന്ന് ബിന്ദുവിന്റെ നിലവിലുള്ള വീട് സന്ദര്‍ശിച്ച് സത്യാവസ്ഥ നേരില്‍കണ്ട് ബോധ്യപ്പെട്ടതോടെ വീട് പണിത് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 260 അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് ശേഖരിച്ച തുക ഉപയോഗിച്ചാണ് വീട് നിര്‍മ്മാണം ആരംഭിച്ചത്. എം.ഐ.ഷാനവാസ് എം.പിയാണ് വീടിന് തറക്കല്ലിട്ടത്. ചടങ്ങില്‍ വെച്ച് അദ്ദേഹം ഫണ്ടിലേക്ക് പതിനായിരം രൂപ സംഭാവന നല്‍കുകയും ചെയ്തു. കരാര്‍ ഏറ്റെടുത്ത മുള്ളന്‍കൊല്ലി സ്വദേശിയായ കോണ്‍ട്രാക്ടര്‍ യു.വി.ബിനോയ് സമയബന്ധിതമായി വീടിന്റെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു.

Wayanad
English summary
Wayanad Local News about kudumbasree's 'snehaveedu'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X