Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കുറിച്ച്യാര്‍മല എല്‍പി സ്‌കൂള്‍ മേല്‍മുറി മദ്രസയില്‍; പഠനോപകരണങ്ങള്‍ നല്‍കി പ്രവേശനോത്സവം

പൊഴുതന: ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി നശിച്ച കുറിച്യര്‍മല എല്‍ പി സ്‌കൂള്‍ താല്‍ക്കാലികമായി മേല്‍മുറി മദ്രസയില്‍ പ്രവര്‍ത്തനം തുടങ്ങി. അതിശക്തമായ മഴയില്‍ നിരവധി തവണ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ കുട്ടികളെ നടുക്കുന്ന ഓര്‍മ്മകളില്‍ നിന്ന് പിന്തിരിക്കാന്‍ അവധിക്ക് ശേഷം സ്‌കൂള്‍ തുറന്ന ആദ്യദിനം ആരവങ്ങളുടേതായി.

താല്‍ക്കാലികമായാണ് നിലവില്‍ കുറിച്യര്‍മലയില്‍ പ്രവര്‍ത്തിച്ചിരുന്ന എല്‍ പി സ്‌കൂള്‍ മേല്‍മുറി മദ്രസ ഹാളിലേക്ക് മാറ്റിയത്. അവധിക്ക് ശേഷം സ്‌കൂളിലെത്തിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ബാഗും പുസ്തകവും നല്‍കി. അനുയോജ്യമായ സ്ഥലം ലഭിച്ചാല്‍ കുറിച്യര്‍മല എല്‍ പി സ്‌കൂള്‍ നിര്‍മാണം തുടങ്ങാമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

Kurichyarmala

അതേസമയം, മേല്‍മുറി മദ്രസാഹാളില്‍ ഹ്യൂമന്‍ ബീയങ്‌സ് കലക്ടീവ്‌സ് കൂട്ടായ്മ, മലബാര്‍ ഫ്‌ളഡ് റിലീഫ് ഫോറം, ഗ്രീന്‍ പാലിയേറ്റീവ് വൊളണ്ടിയേഴ്‌സും സംയുക്തമായി നാട്ടുകാരുടെ സഹകരണത്തോടെ 72 മണിക്കൂര്‍ കൊണ്ട് എല്ലാ സൗകര്യങ്ങളോടും കൂടി സ്‌കൂള്‍ പുനസൃഷ്ടിച്ചു. പഴയ സ്‌കൂളില്‍ ചുമരുകളിലേത് പോലെ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചും, മറ്റും കുരുന്നുമനസ്സുകളിലെ വേദന ഒപ്പിയെടുക്കാനുള്ള ശ്രമങ്ങളായിരുന്നു അധികൃതര്‍ നടത്തിയത്.

കഥപറഞ്ഞും പാട്ടുപാടിയും പഴയകാലത്തിലേക്ക് അവരെ മടക്കിയെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യം കൂടി എല്ലാവരും ചേര്‍ന്ന് ഏറ്റെടുക്കുകയായിരുന്നു. നിലവില്‍ കുറിച്യര്‍മല എല്‍ പി സ്‌കൂളില്‍ നഴ്‌സറി മുതല്‍ നാലാം ക്ലാസുവരെ 92 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഏഴ് അധ്യാപകരാണുള്ളത്. മഴക്കെടുതിയില്‍ തുടര്‍ച്ചയായുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടങ്ങളാണ് കുറിച്യര്‍മലയിലുണ്ടായത്.

നാശനഷ്ടങ്ങള്‍ അന്തിമമായി ഇനിയും പുറത്തുവന്നിട്ടില്ല. ജില്ലയിലുടനീളം വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതത്തിന്റെ ഓര്‍മ്മകള്‍ മറക്കുന്നതിനായി മോട്ടിവേഷന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. അതേസമയം, കുറിച്യര്‍മല എല്‍ പി സ്‌കൂള്‍ യു പി സ്‌കൂളായി ഉയര്‍ത്തുന്നതിന് ആസ്തിവികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിക്കുമെന്ന് എം എല്‍ എ സി കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ കേന്ദ്രപദ്ധതിയില്‍ നിന്ന് 49 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായിരുന്നു. സി കെ ശശീന്ദ്രന്‍ എം എല്‍ എ, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി പ്രസാദ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ഹനീഫ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+