വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുവൈത്തില്‍ ഏജന്റ് പൂട്ടിയിട്ട നഴ്‌സ് മടങ്ങിയെത്തി: നാല് മലയാളികള്‍ കൂടി കുടുങ്ങികിടക്കുന്നുവെന്ന്

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: ഒടുവില്‍ വയനാടിന്റെ പ്രാര്‍ത്ഥന ഫലം കണ്ടു. കുവൈറ്റില്‍ ഏജന്റ് പൂട്ടിയിട്ട പുല്‍പ്പള്ളി സ്വദേശിയായ നഴ്‌സ് സോഫിയ സുരക്ഷിതമായി തിരിച്ചെത്തി. നാല് മലയാളികള്‍ കൂടി കുടുങ്ങികിടക്കുന്നതായി രക്ഷപ്പെട്ട യുവതി. ചെന്നൈ സ്വദേശി മിനി, കണ്ണൂര്‍ സ്വദേശി നൂര്‍ജഹാന്‍, പത്തനംതിട്ട സ്വദേശി ജോളി, ജിജി എന്നിങ്ങനെ നാല് മലയാളികളാണ് തിരികെയെത്താന്‍ ആഗ്രഹിച്ച് കാത്തിരിക്കുന്നതെന്നും സോഫിയ പറയുന്നു.

നേഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് ദുബൈയിലെത്തിച്ച് ഹോം നേഴ്‌സിന്റെ ജോലി നല്‍കാന്‍ ശ്രമിക്കുകയും അത് നിരാകരിച്ച സോഫിയയെ കൂവൈറ്റിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെയും ഹോംനഴ്‌സിന്റെ ജോലി യുവതി നിരാകരിച്ചതോടെയാണ് ഏജന്റ് ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം മുറിയില്‍ പൂട്ടിയിട്ടത്. തുടര്‍ന്ന് തന്ത്രപൂര്‍വം യുവതി ശബ്ദസന്ദേശമയച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

mini

ജൂണ്‍ 26ന് വാര്‍ത്ത പുറത്തുവന്നതോടെ സംസ്ഥാന തൊഴില്‍ മന്ത്രി പ്രശ്‌നത്തില്‍ ഇടപെടുകയും മോചനത്തായി ശ്രമിക്കുകയും ചെയ്തു. പെരിന്തല്‍മണ്ണയിലെ പ്രമുഖ ട്രാവല്‍സി ഏജന്റായ രാജേന്ദ്രന്‍, മാവേലിക്കര സ്വദേശി വിശ്വംഭരന്‍ എന്നിവര്‍ ചേര്‍ന്നാണ് സോഫിയക്ക് വിസ നല്‍കിയതും കോഴിക്കോട് നിന്ന് തിരുവന്തപുരം വഴി ദുബായിലെത്തിച്ചതും. ജോലി ഹോംനഴ്‌സിന്റേതാണെന്നറിഞ്ഞതോടെ സോഫിയ തിരികെ വീട്ടിലെത്തിക്കണമെന്ന് ഏജന്റിനോട് ആവശ്യപ്പട്ടെങ്കിലും അവരത് ചെവിക്കൊണ്ടില്ല. പകരം വീട്ടില്‍ തിരികെ പോകണമെങ്കില്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.

പിന്നീട് ദുബായില്‍ നിന്ന് കുവൈത്തിലേക്ക് മാറ്റുകയും ചെയ്തു. കുവൈത്തിലും ഹോംനഴ്‌സിന്റെ ജോലിയാണെന്നറിഞ്ഞപ്പോള്‍ സോഫിയ നിരാകരിച്ചു. തുടര്‍ന്ന് ജനലുകളില്ലാത്ത മുറിയില്‍ പൂട്ടിയിടുകയും, ഭക്ഷണം പോലും നല്‍കാതെ മാനസീകമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പുതിയതായി എജന്‍സിയിലെത്തിയ ഒരു സ്ത്രീയുടെ ഫോണ്‍ ഭാഗ്യവശാല്‍ സോഫിയക്ക് ലഭിക്കുകയും അതില്‍ നിന്നയച്ച ശബ്ദസന്ദേശവുമാണ് സംഭവം പുറംലോകത്തെത്തിച്ചത്.

കുവൈത്തില്‍ നിന്നും ദോഹ വഴി അഹ മ്മദാബാദിലേക്കാണ് മോചനത്തിന് ശേഷം സോഫിയയക്ക് ടിക്കറ്റ് നല്‍കിയത്. മടങ്ങുമ്പോള്‍ ഫോണും ഏജന്റടക്കമുള്ളവര്‍ തിരികെ നല്‍കിയില്ല. രാവിലെ അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ അടിയന്തര സുരക്ഷ നല്‍കിയത് വയനാട് എം പി എം ഐ ഷാനവാസും അദ്ദേഹത്തിന്റെ സഹപ പ്രവര്‍ത്തകരുമായിരുന്നു. നിലവില്‍ ഇനിയും ആളുകള്‍ ഇതേ രീതിയില്‍ നാല് പേര്‍ തടങ്കലില്‍ കഴിയുന്നുണ്ടെന്നാണ് സോഫിയ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. സോഫിയയുടെ മോചനത്തിന് വഴിയൊരുക്കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ കുടുംബം, ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവരെ മോചിപ്പിക്കണമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു.

Wayanad
English summary
wayanad local news kuwait woman saves.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X