ചെമ്പ്രമലയും ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍: പ്രദേശവാസികളെ ഒഴിപ്പിക്കുന്നു; മക്കിമലയില്‍ വിദഗ്ധ സംഘം പരിശോധന നടത്തി
കല്‍പ്പറ്റ: ഹൃദയതടാകം കൊണ്ട് പ്രശസ്തിയാര്‍ജ്ജിച്ച ചെമ്പ്രമലയില്‍ നിന്നും ആളുകളെ കൂട്ടത്തോളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. മേപ്പാടി ചെമ്പ്രമലയുടെ ഒരു ഭാഗം ഉരുള്‍പൊട്ടല്‍ ഭീഷണി യിലായതിനെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലക്കാണ് എരുമകൊല്ലി, 22, കുന്നമ്പറ്റ ഓടത്തോട്, കൂട്ടമുണ്ട തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും മേപ്പാടി പോലീസിന്റെ നേതൃത്വത്തില്‍ മാറ്റി പാര്‍പ്പിക്കുന്നത്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് അസാധാരണമായ ഉറവകള്‍ രൂപപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെമ്പ്രമലയുടെ ഒരു ഭാഗത്ത് ചെറിയ തോതില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ഇതാണ് വീണ്ടും അപകടസാധ്യത തള്ളിക്കളയാനാവാത്തത്. ശക്തമായ മഴയും, ഉറവ പൊട്ടലും അനുഭവപ്പെടുന്നതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.

കുന്നമ്പറ്റ ഭാഗം വെള്ളപൊക്കം കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ്. കുന്നമ്പറ്റ പാലത്തിന് സമീപത്തെ എല്ലാ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അടുത്തുള്ള ഫുട്‌ബോള്‍ ഗ്രൗണ്ട് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. മേപ്പാടിയിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലു കളുണ്ടായിട്ടുണ്ട്. മിക്ക പ്രദേശങ്ങളിലും വൈദ്യുതിയും നിലച്ചിട്ടുണ്ട്. മേപ്പാടി ടൗണില്‍ കുടി വെള്ളംവിതരണം നിലച്ചിട്ട് ദിവസങ്ങളായി.

ചോലമല പുഴയില്‍ നിന്നും മോട്ടോറിന്റെ സഹായമില്ലാതെ നേരിട്ട് മേപ്പാടി ടൗണിലെ സംഭരണി യിലെത്തുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലും മലവെള്ളപാച്ചിലിലും പൈപ്പുകള്‍ ഒലിച്ചുപോയതിനാല്‍ മേപ്പാടി നിവാസികളുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. അതേസമയം, മക്കിമലയിലെ ഉരുള്‍പൊട്ടലിന് കാരണം കുന്നിന്‍മുകളിലെ കുളങ്ങളും അശാസ്ത്രിയമായ നിര്‍മ്മാണ പ്രവര്‍ത്തികളുമെന്ന് വിദഗ്ദ്ധസംഘം റിപ്പോര്‍ട്ട് നല്‍കി.

തലപ്പുഴ മക്കിമലയില്‍ ഉരുള്‍പ്പൊട്ടിയ പ്രദേശത്തെ ഇരുപത് കുടുംബങ്ങളെ മഴക്ക് ശമനമാകും വരെ വീടുകളില്‍ താമസിപ്പിക്കരുതെന്ന് സംഘം നിര്‍ദേശിച്ചു. മക്കിമലയിലെ ഉരുള്‍പ്പെട്ടല്‍ ഉണ്ടായ സ്ഥലങ്ങളെല്ലാം സംഘം സന്ദര്‍ശിച്ചു. ജില്ലാമണ്ണ് പരിശോധഓഫീസര്‍ പി.യു.ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിച്ചത്. മക്കിമലയില്‍ ഉണ്ടായത് യഥാര്‍ത്ഥ ഉരുള്‍ പൊട്ടലല്ലന്നും ഉരുള്‍പ്പൊട്ടലിനു സമാനമായ മണ്ണിടിച്ചിലാണെന്നും സംഘം വിലയിരുത്തി.
ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ കുന്നിനു മുകളിലെ രണ്ട് കുളങ്ങളും ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ പ്രദേശത്തെ അശാസ്ത്രീയമായമണ്ണെടുപ്പും നിര്‍മ്മാണ പ്രവര്‍ത്തികളുമാണ് ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചല്‍ ഉണ്ടായതെന്നും പി.യു.ദാസ് പറഞ്ഞു. ആഗസ്റ്റ് ഒമ്പതിനാണ് മക്കിമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായത.് ഉരുള്‍പ്പെട്ടലില്‍ ദമ്പതികളായ മംഗലശേരി റസാഖ് ഭാര്യ സീനത്ത് എന്നിവര്‍ മരിച്ചുരുന്നു, ഉരുള്‍പ്പെട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ 125 കുടുംബങ്ങളെ പുതിയിടം കുസുമഗിരി എല്‍.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. മക്കിമലമലയില്‍ അപകടകരമായ രീതിയില്‍ വെള്ളം നിറഞ്ഞ കുളം നിലവിലുണ്ട്. ഇത് പൊട്ടിയാലും വന്‍ദുരന്തമുണ്ടാകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028












Click it and Unblock the Notifications