വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് പി കെ ജയലക്ഷ്മി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് മാനദണ്ഡങ്ങളില്ലാതെ സൗജന്യ റേഷന്‍ അടിയന്തരമായി അനുവദിക്കണമെന്ന് മുന്‍ മന്ത്രിയും എഐസിസി അംഗവുമായ പികെ ജയലക്ഷ്മി ആവശ്യപ്പെട്ടു. കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ക്യാംപ് എക്‌സിക്യൂട്ടീവ് മാനന്തവാടി വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സംസ്ഥാനത്തൊട്ടാകെ ലക്ഷകണക്കിന് കുടുംബങ്ങള്‍ മഴക്കെടുതിയില്‍ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്.

ഭൂമിയും വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാന്ത്വനമാകേണ്ട സമയമാണിത്. വയനാട് ജില്ലയില്‍ ഇതുവരെ പെയ്ത മഴയില്‍ ആയിരത്തിലധികം കുടുംബങ്ങള്‍ കടുത്ത ദുരിതമനുഭവിക്കേണ്ടി വന്നവരാണ്. ആയിരകണക്കിന് കര്‍ഷകരുടെ കൃഷി നശിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായി. മൂന്നുറ്റിയമ്പതിലധികം കുടുംബങ്ങള്‍ക്ക് വീട് തകര്‍ന്ന് താമസിക്കാന്‍ സൗകര്യമില്ലാതായി.

Mmahila congress

ദുരിത ജീവിതവുമായാണ് പലരും ക്യാമ്പുകളില്‍ കഴിയുന്നത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കേണ്ടി വന്നവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിച്ചിരുന്നു. മഴ ശക്തമായതോടെ ഗോത്രവിഭാഗമുള്‍പ്പെടെയുള്ളവര്‍ക്ക് ജോലിയില്ലാതായി. എസ്റ്റേറ്റ് പാടികളില്‍ കഴിയുന്നവര്‍ ഭൂരിഭാഗം പേരും പട്ടിണിയിലാണ്. കാലവര്‍ഷക്കെടുതിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും വിഷയത്തില്‍ ഇടപെട്ട് അടിയന്തരമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.

മഹിളാ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ പറ്റാത്ത ശക്തിയായി മാറ്റണമെന്നും ജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു. മഹിളാ കോണ്‍ഗ്രസ്റ്റ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് ഉഷ കാവുങ്കല്‍ അദ്ധ്യക്ഷയായിരുന്നു. ക്യാംപ് വിശദീകരിച്ചുകൊണ്ട് വയനാട് ജില്ല മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ചിന്നമ്മ ജോസ് സംസാരിച്ചു. കെ പി സി സി എക്‌സിക്യൂട്ടീവ് മെമ്പര്‍ അഡ്വ.എന്‍.കെ. വര്‍ഗീസ്, മംഗലശ്ശേരി മാധവ മാസ്റ്റര്‍, മാര്‍ഗരറ്റ് തോമസ്, ഗ്ലാഡിസ് ചെറിയാന്‍, എക്കണ്ടി മൊയ്തൂട്ടി, എം ജി ബിജു, അസീസ് വാളാട്, സുനില്‍ ആലിക്കല്‍, ടി.ഉഷാകുമാരി, ഉഷാ വിജയന്‍, ലിസി തോമസ്, ഗിരിജ, രത്‌ന വല്ലി, കാര്‍ത്ത്യായനി, തങ്കമ്മ യേശുദാസ്, ഷീജ ഫ്രാന്‍സിസ്, ഗിരിഷ് കുമാര്‍ എം.കെ. തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News about mahila congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X