വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഷ്ടിച്ച കാറുമായെത്തി യുവാവിന്റെയും യുവതിയുടെയും പരാക്രമം രണ്ട് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മോഷ്ടിച്ചെത്തിയ കാറുമായി സിനിമയെ വെല്ലുന്ന ആക്ഷന്‍ സീനുകളുമായി മാനന്തവാടി തലപ്പുഴ നിവാസികളെ വിറപ്പിച്ച് യുവാവും യുവതിയും. രണ്ട് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒടുവില്‍ കാറുപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെയും യുവതിയെയും പൊലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി പിടികൂടി. തലപ്പുഴ എസ്ഐ സി.ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും, നാട്ടുകാരുമായിരുന്നു പ്രതികളെ പിടികൂടാന്‍ മുന്നിട്ടിറങ്ങിയത്.

സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം മരട് മനക്കല്‍ വീട്ടില്‍ ആഷിക് ആന്റണി (25), ഇരിട്ടി കീഴ്പ്പള്ളി കൂമ്പനാട്ടില്‍ രഞ്ജിത (28) എന്നിവരാണ് മാനന്തവാടി പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവര്‍ക്കെതിരെ വേറെയും പരാതികളുള്ളതായും തെളിഞ്ഞു. കോഴിക്കാടുള്ള ഉദയകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിനെ കബളിപ്പിച്ച് ബില്‍ബുക്കും,പണവും മോഷ്ടിച്ച് മുങ്ങിയ കേസിലെ പ്രതികളാണിവര്‍. ട്രസ്റ്റിന്റെ പേരില്‍ പിരിവിനായി ചെന്ന വീട്ടിലെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് താമരശ്ശേരി പോലീസിലും കേസുണ്ട്. താമരശ്ശേരി ചുങ്കം കലറക്കാംപൊയില്‍ ഫക്രുദ്ദീന്‍ എന്ന ബാബുവിന്റെ വീട്ടില്‍ നിന്നാണ് ഫോണ്‍ നഷ്ടമായത്.

menandwoman-

പരിക്കേറ്റ ബൈക്ക് യാത്രികരായ കുഴിനിലം സ്വദേശികളായ അഭിജിത്ത് (29), സാജു(45) എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തലപ്പുഴ പൊലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ കാര്‍ കളമശ്ശേരി സ്വദേശിയായ ഒരു പ്രൊഫസറിന്റെ കാറാണെന്നും അവിടുത്തെ മുന്‍ ജീവനക്കാരനായിരുന്ന ആന്റണി കാര്‍ രണ്ടാഴ്ച മുമ്പ് മോഷ്ടിച്ചതാണെന്നും വ്യക്തമായി. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഒരു വര്‍ഷമായി രഞ്ജിത യുവാവിനോടൊപ്പമാണ് താമസിച്ചുവരുന്നതെന്നും പറയുന്നു. കാര്‍ മോഷ്ടിച്ച ശേഷം ഇരുവരും വയനാട്ടിലെത്തുകയും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്. തലപ്പുഴ എസ്ഐ സിആര്‍ അനില്‍കുമാറിനെ കൂടാതെ എസ്ഐ ഇജെ ചാക്കോ, എസ് സിപിഒമാരായ സുരേഷ്, നൗഷാദ്, സിപിഒ മാരായ റോബിന്‍, റഹീം, സരിത്, ഹോംഗാര്‍ഡ് പൗലോസ്,ഡ്രൈവര്‍ രതീഷ് എന്നിവരും നാട്ടുകാരുമാണ് പ്രതികളെ പിടികൂടിയത്.

Wayanad
English summary
wayanad local news man and woman play with stolen car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X