വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി; ദുരിതാശ്വാസ ക്യാംപുകളില്‍ മെഡിക്കല്‍ ക്യാംപുകള്‍ സജീവം; ആരോഗ്യവകുപ്പ് സുസജ്ജം...

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന അവസ്ഥയില്‍ ജില്ലയിലെ ദുരിതാശ്വാസക്യാംപുകളില്‍ മെഡിക്കല്‍ ക്യാംപുകള്‍ സജീവമായി. ക്യാംപില്‍ കഴിയുന്നവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) നേതൃത്വത്തിലാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തിച്ചുവരുന്നത്.

<strong>ജില്ലകൾ തോറും മൊബൈൽ ടവർ കേബിൾ‍ മോഷണം; അവസാനം മലപ്പുറത്ത് കുടുങ്ങി, പ്രതി അറസ്റ്റിൽ!</strong>ജില്ലകൾ തോറും മൊബൈൽ ടവർ കേബിൾ‍ മോഷണം; അവസാനം മലപ്പുറത്ത് കുടുങ്ങി, പ്രതി അറസ്റ്റിൽ!

ഇന്ന് ജില്ലയില്‍ ആകെ 94 ക്യാമ്പുകളിലായി 11802 പേരാണുള്ളത്. ക്യാംപില്‍ കഴിയുന്നവര്‍ക്ക് ആവശ്യമുളള മരുന്നുകള്‍, വീടുകളിലും, ക്യാമ്പുകളിലും വെളളം ശുദ്ധീകരിക്കുന്നതിനായുളള അമ്പതിനായിരം ക്ലോറിന്‍ ടാബ്ലെറ്റുകള്‍, ഇരുപതിനായിരം സാനിറ്ററി നാപ്കിനുകള്‍ മുതലായവ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ പ്രതേ്യക നിര്‍ദേശപ്രകാരം കെ.എം.എസ്.സി.എല്‍. വഴി ജില്ലയില്‍ വിതരണം ചെയ്തുവരികയാണ്.

Medical camp

കൂടാതെ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ രണ്ട് ആംബുലന്‍സ്, അവശ്യമരുന്നുകള്‍, സഹിതം എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലെ 28 അംഗങ്ങള്‍ അടങ്ങുന്ന സുസജ്ജമായ മെഡിക്കല്‍ സംഘവും മന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ ഇന്നുമുതല്‍ ജില്ലയിലുണ്ട്. കൂടാതെ വളരെയധികം ആളുകള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ആവശ്യമായ ചികിത്സാ സംവിധാനം ഒരുക്കുന്നതിനായി എറണാകുളം ലേക്‌ഷോര്‍ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് ഇംഹാന്‍സ്, ഐ.എം.എ., മലപ്പുറം ജില്ലയില്‍ നിന്നുളള പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിക്കല്‍ സംഘം, കോഴിക്കോട് മിംസ്, വയനാട് വിംസ്, ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികള്‍, അനുയാത്രാ മെഡിക്കല്‍ സംഘം, ട്രൈബല്‍ മൊബൈല്‍ യൂണിറ്റുകള്‍ എന്നിവരുടെ സേവനവും ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്.

മെഡിക്കല്‍ സംഘങ്ങള്‍ ജില്ലയിലുടനീളമുള്ള ക്യാമ്പുകളില്‍ പനി, മുറിവ്, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ ചികിത്സയും മരുന്നും നല്‍കുന്നുണ്ട്.തിരിച്ചു വീടുകളിലേയ്ക്ക് ചെല്ലുമ്പോള്‍ കുടിവെള്ളവും വീടും പരിസരവും അണുനശീകരണം ചെയ്ത് ശുചിയാക്കാനുള്ള സഹായങ്ങളും, മറ്റു മുന്‍കരുത ലതുകളെക്കുറിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കി വരുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകളില്‍ ആവശ്യമായ ചികിത്സയും മുന്‍കരുതലും നല്‍കുന്ന ആരോഗ്യവകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്.

Wayanad
English summary
Wayanad local news about medical camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X