വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിഷേധം ഫലം കണ്ടു; മേപ്പാടി പോളിടെക്‌നിക് കോളജ് പുതിയ കെട്ടിടത്തിലേക്ക്; ക്ലാസുകള്‍ 11 മുതല്‍

  • By Desk
Google Oneindia Malayalam News

മേപ്പാടി: വാര്‍ത്ത ഫലം കണ്ടു. അസൗകര്യങ്ങളില്‍ നിന്നും മേപ്പാടി പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിട. 11 മുതല്‍ പുതിയ കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും മേപ്പാടി പോളിടെക്‌നിക് കോളജ് പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം ആരംഭിക്കാത്തത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.

<strong>പികെ ശശി കുറ്റക്കാരനെന്ന് കണ്ടാല്‍ വെറുതേ വിടില്ലെന്ന് എംഎം മണി; പരാതി പോലീസിലും നല്‍കാം<br></strong>പികെ ശശി കുറ്റക്കാരനെന്ന് കണ്ടാല്‍ വെറുതേ വിടില്ലെന്ന് എംഎം മണി; പരാതി പോലീസിലും നല്‍കാം

വാര്‍ത്തയെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് തിരക്കിട്ട് പുതിയ കെട്ടിടത്തിലേക്ക് വിദ്യാര്‍ത്ഥികളെ മാറ്റുന്നത്. മെയ് 14 നാണ് മുഖ്യമന്ത്രി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതെങ്കിലും വൈദ്യുതി കിട്ടാത്തതിനാല്‍ ക്ലാസുകള്‍ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ടാംവാര്‍ഡ് കാഞ്ഞിലോട് പണി പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തില്‍ ജൂണ്‍ ആദ്യവാരത്തില്‍ ക്ലാസുകള്‍ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മൂന്ന് മാസം പിന്നിട്ടിട്ടും പഴയ കെട്ടിടത്തിലെ

Meppadi poliytechnic college

ദുരവസ്ഥയില്‍ തന്നെയായിരുന്നു വിദ്യാര്‍ത്ഥികളുടെ പഠനം. വൈദ്യുതിയില്ലാത്തതായിരുന്നു കെട്ടിടം മാറാനുള്ള പ്രധാനതടസമായുണ്ടായിരുന്നത്. അഞ്ച് ലക്ഷം രൂപ കെ എസ് ഇ ബിയില്‍ കെട്ടിവെക്കേണ്ടിയിരുന്നു. ഈ തടസം നീക്കി അടിയന്തരമായി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയതോടെയാണ് പുതിയ കെട്ടിടത്തിലേക്ക് വിദ്യാര്‍ഥികളെ മാറ്റുന്നത്. എന്നാല്‍ നിരവധി കാര്യങ്ങള്‍ ഇനിയും ബാക്കികിടക്കുകയാണ്. കുടിവെള്ളത്തിന്റെ അഭാവമാണ് അതിലൊന്ന്.

നിലവില്‍ ഒരു കുഴല്‍ കിണറുണ്ടെങ്കിലും ഉയര്‍ന്ന പ്രദേശമായതിനാല്‍ ജലലഭ്യത കുറവാണ്. താഴ്ന്ന പ്രദേശത്ത് സ്ഥലം വാങ്ങി കിണര്‍ കഴിച്ച് പമ്പ് ചെയ്ത് കാമ്പസ്സില്‍ വെള്ളമെത്തിക്കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കുവാന്‍ ലേഡീസ് ഹോസ്റ്റലും, ബോയ്‌സ് ഹോസ്റ്റലും റെഡിയാണെങ്കിലും വെള്ളമില്ലാത്തതിനാല്‍ ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കില്ല.

അതുകൊണ്ട് തന്നെ വിദ്യാത്ഥികള്‍ വന്നു പോകുന്ന രീതി തന്നെ തുടരും. താഞ്ഞിലോട് എന്ന പ്രദേശത്ത് നിന്നും മേപ്പാടിയിലേക്ക് യാത്ര സൗകര്യവും പരിമിതമാണ്. അതേസമയം, ജീവനക്കാരുടെയെണ്ണത്തിന്റെ കാര്യത്തിലും കുറവുണ്ട്. ആകെ 24 സ്റ്റാഫിന്റെ സ്ഥാനത്ത് 16 സ്ഥിരം തസ്തികയും എട്ട് ഗസ്റ്റ് തസ്തികയുമാണ് നിലവിലുള്ളത്. വലിയ ബില്‍ഡിംഗ് ഏരിയയായതിനാല്‍ ഓഫിസ് അറ്റന്റര്‍മാരുടെ എണ്ണത്തിലും വര്‍ദ്ധ നവുണ്ടാകണം.

വാച്ചര്‍മാരുടെ തസ്തികയിലും, ക്ലീനിംഗ് തസ്തികയിലും അടിയന്തരമായി നിയമനം നടത്തേണ്ടതുണ്ട്. 11ന് രാവിലെ ഒമ്പത് മണിക്ക് വിവിധ പോളി ടെക്‌നിക്ക് പ്രിന്‍സിപ്പാള്‍ മാരും, റിജിയിണല്‍ ജോയന്റ് ഡയറക്ടര്‍, പി ടി.എ അംഗങ്ങള്‍ തുടങ്ങി നിരവധി പേരുടെ സാന്നിധ്യത്തിലാവും ക്ലാസുകള്‍ ആരംഭിക്കുക. രണ്ട് പതിറ്റാണ്ടുകാലമായി തുടരുന്ന വിദ്യാര്‍ത്ഥികളുടെ ദുരിതമാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ തീരുന്നത്.

Wayanad
English summary
Thrissur Local News about Meppadi polytechnic college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X