വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്തമഴയിലെ നാശനഷ്ടങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ലീഗ്; സി എച്ച് സെന്ററിന് വേണ്ടി സ്വരൂപീച്ച തുക കൈമാറി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കനത്തമഴയിലെ നാശനഷ്ടങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം. ജില്ലയില്‍ ഈ വര്‍ഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ക്കും മറ്റും കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. കാര്‍ഷികവിളകളും, കെട്ടിടങ്ങളും വരെ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച ശക്തമായ മഴയായിരുന്നു ഇത്തവണ വയനാട്ടിലേത്. മഴമൂലം കൂരകള്‍ നഷ്ടപ്പെട്ട് അന്തിയുറങ്ങാന്‍ ഇടമില്ലാതെ കഷ്ടപ്പെടുന്നവരും തങ്ങളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്ന കാര്‍ഷികവിളകള്‍ നഷ്ടപ്പെട്ടവരും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഇവര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നും മുസ്ലീംലീഗ് ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ അധികൃതര്‍ അടിയന്തര ഇടപെടലും ജാഗ്രതയും ഉണ്ടാവണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

Muslim League

യോഗത്തില്‍ വെച്ച് കോഴിക്കോട് സി.എച്ച് സെന്ററിന് വേണ്ടി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നും സ്വരൂപിച്ച സംഖ്യ റസാഖ് കല്‍പ്പറ്റ, മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്നും സ്വരൂപിച്ച തുക എന്‍. നിസാര്‍ അഹമ്മദ്, ബത്തേരി നിയോജകമണ്ഡലത്തില്‍ നിന്നും സ്വരൂപിച്ച തുക പി.പി അയ്യൂബ് എന്നിവര്‍ കോഴിക്കോട് സി.എച്ച് സെന്റര്‍ പ്രതിനിധി അബ്ദുല്‍ റഷീദിനെ ഏല്‍പ്പിച്ചു. ഖത്തര്‍ കെ.എം.സി.സി.മാനന്തവാടി മണ്ഡലം കമ്മിറ്റി വയനാട് സി.എച്ച് സെന്ററിന് വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് വേണ്ടി സമാഹരിച്ച ഫണ്ട് ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് പി.പി.എ.കരീമിന് മാനന്തവാടി മണ്ഡലം ഖത്തര്‍ കെ.എം.സി.സി.പ്രസിഡന്റ് ഉമ്മര്‍ വാകാട് ചടങ്ങില്‍ കൈമാറി.

പ്രസിഡന്റ് പി.പി.എ കരിം അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി ആവിഷ്‌കരിച്ച കര്‍മ്മപദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാനും സംഘടനാ പ്രവര്‍ത്തനമേഖല സജീവമാക്കാനും കീഴ്ഘടകങ്ങളോടും പോഷകസംഘടനകളോടും യോഗം ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ എം. എ.മുഹമ്മദ് ജമാല്‍, പി.കെ അബൂബക്കര്‍, കെ.സി മായിന്‍ ഹാജി, എന്‍.കെ റഷീദ്, പി. ഇബ്രാഹിം മാസ്റ്റര്‍, സി. മൊയ്തീന്‍ കുട്ടി, പടയന്‍ മുഹമ്മദ്, കെ. നൂറുദ്ദീന്‍, എന്‍. നിസാര്‍ അഹമ്മദ്, റസാഖ് കല്‍പ്പറ്റ, പി.പി അയ്യൂബ്, എം.എ അസൈനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News about muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X