വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയോജനങ്ങള്‍ക്ക് നൂതന പദ്ധതികളുമായി മുട്ടില്‍ ഗ്രാമപഞ്ചായത്ത്: യോഗയും ഹെല്‍ത്ത് ക്ലബ്ബും!

  • By Desk
Google Oneindia Malayalam News

മുട്ടില്‍: വയോജനങ്ങള്‍ക്കായി അത്യാധുനിക ഹെല്‍ത്ത്ക്ലബ്ബ് നിര്‍മ്മിച്ച് നല്‍കി മാതൃകയായ മുട്ടില്‍ ഗ്രാമപഞ്ചായത്തധികൃതര്‍ ആരോഗ്യപരിപാലനത്തിനായി യോഗക്ലാസും ആരംഭിച്ചു. വയോജനങ്ങള്‍ക്കായി നിരവധി പദ്ധതികളാണ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വയോജനങ്ങള്‍ക്കായി നിര്‍മ്മിച്ച പകല്‍വീട്. ഇത് പൂര്‍ണമായി സജ്ജമായി കഴിഞ്ഞു.

വ്യായാമക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്കും ജീവിതശൈലി രോഗങ്ങള്‍ക്കും അടിമപ്പെടാതെ ജീവിക്കാന്‍ വയോജനങ്ങളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള പദ്ധതികളാണ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിവരുന്നത്. യോഗക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളിലും അവസരമുണ്ടായിരിക്കും. തിങ്കള്‍, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് മണി വരെ, 11 മണി മുതല്‍ ഒരു മണി വരെയും, മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയും 25 പേരടങ്ങുന്ന മൂന്ന് ബാച്ചായാണ് യോഗക്ലാസ്സുകള്‍ നടത്തുന്നത്.

yoga11-

വയോജന സൗഹൃദപദ്ധതി പ്രകാരം രൂപം നല്‍കിയ പകല്‍വീട്ടില്‍ വിശ്രമത്തിനും, വിനോദത്തിനുമുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസ്തുത പകല്‍വീട്ടിലേക്ക് വൈദ്യുതി കണക്ഷന്‍, ടെലിവിഷന്‍, പാത്രങ്ങള്‍, പുസ്തകങ്ങള്‍, ആവശ്യമായ ഇരിപ്പിടങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവ വാങ്ങി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. യോഗക്ലാസ്സിന്റെ ഉദ്ഘാടന പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ബി ഫൈസല്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എം നജീം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമ്മാത്ത് വളപ്പില്‍ കൃഷ്ണകുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന കെ, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ എം ഡി ദേവസ്യ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ലീന നായര്‍, സെക്രട്ടറി കെ ജി സുകുമാരന്‍ സംബന്ധിച്ചു.

Wayanad
English summary
wayanad local news Muttil panchayat launches new project for old age people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X