വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണം നടത്തി; വിവരശേഖരണത്തില്‍ വ്യക്തതയും ആധികാരിതയും വേണമെന്ന് ജില്ലാ കലക്ടര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണം ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്നു. ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിവരങ്ങള്‍ ശേഖരിക്കുന്നതിന് വ്യക്തതയും ഉറവിടത്തിന് ആധികാരികതയും ഉണ്ടായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതെങ്കിലും രേഖകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് എന്ന് ശേഖരിച്ചതാണെന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ഈയവസരത്തില്‍ മറ്റേതെങ്കിലും സമാന ഔദ്യോഗിക രേഖകളുമായി ഒത്തുനോക്കുന്നത് രേഖകള്‍ സമ്പുഷ്ടമാകുന്നതിനും അതുവഴി പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിനുള്ള വേഗത വര്‍ധിപ്പിക്കുമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു. ഏതൊരു പദ്ധതിയുടെയും ആസൂത്രണം സാധ്യമാക്കുന്നത് സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി കൂടിയാണ്.

Wayanad collector

കൃത്യതയാര്‍ന്ന അടിസ്ഥാന വിവരങ്ങള്‍ പദ്ധതി ആവിഷ്‌കരിക്കുന്നതിലും അവ നടപ്പാക്കുന്നതിലും നിര്‍ണായകമാണ്. വിവരങ്ങള്‍ കൃത്യമാണെങ്കില്‍ പദ്ധതിയുടെ ഗുണഫലം അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ലഭിക്കുമെന്നും, അത്യാധുനീക സംവിധാനങ്ങള്‍ ഉപയോഗിച്ച് വിവരശേഖരണം കുറ്റമറ്റതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന്റെ ഉപജ്ഞാതാവ് പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനമായ ജൂണ്‍ 29 ആണ് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനമായി ആചരിക്കുന്നത്.

പരിപാടിയില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. പ്രേമരാജന്‍ അധ്യക്ഷനായിരുന്നു. ശരിയായ വിവരശേഖരണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ഡെപ്യൂട്ടി ടൗണ്‍ പ്ലാനിങ് ഓഫീസര്‍ സത്യ ബാബു ക്ലാസെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രശ്‌നോത്തരി റിസേര്‍ച്ച് ഓഫീസര്‍ സജിന്‍ ഗോപി നയിച്ചു. ഡബ്ല്യു.എം.ഒ കോളജിലെ ഷമല്‍ സലിം, ബേസില്‍ എല്‍ദൊ, സാരംഗ് എം.ജെ, കാവ്യ പി.വി, അമൃത സുരേന്ദ്രന്‍, ജിതിന്‍ ചന്ദ്ര ആര്‍ എന്നിവരടങ്ങുന്ന ടീം യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജില്ലാ പ്ലാനിങ് ഓഫീസറുടെ ചുമതല വഹിക്കുന്ന സുഭദ്ര നായര്‍, അസി. ജില്ലാ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍ കെ. ശ്രീധരന്‍ മ്പൂതിരി, വൈത്തിരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍ സി.എ നാസര്‍, റിസേര്‍ച്ച് ഓഫീസര്‍ രാജേന്ദ്രന്‍ കുറ്റിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News about National Statisttics Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X