വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവതരണത്തിനും ആസ്വാദനത്തിനുമായി വയനാട്ടില്‍ ഒരു കലാക്കൂട്ടായ്മ: നിര്‍ഝരി നാട്യതരംഗ് ജൂലൈയിൽ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കലാകാരന്മാര്‍ക്ക് തങ്ങളുടെ പരിപാടികള്‍ അവതരിപ്പിക്കാനും, അസ്വാദകര്‍ക്ക് വിവിധ കലാരൂപങ്ങള്‍ കാണുന്നതിനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച നിര്‍ഝരി നാട്യതരംഗ് എന്ന കൂട്ടായ്മ രൂപീകരിച്ചു. നിര്‍ഝരി നാട്യതരംഗിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ 21ന് പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ നടക്കും. ലാഭേച്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന നിര്‍ഝരി ഫൗണ്ടേഷന്‍ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉപശാഖകളാണ് പുതിയതായി രൂപീകരിച്ച നിര്‍ഝരി നാട്യതരംഗ്.

നേരത്തെ ട്രസ്റ്റിന്റെ കീഴില്‍ കലാ പഠനത്തിനായുള്ള നാട്യദൃശ്യ കലാകേന്ദ്രത്തിന് രൂപം നല്‍കിയിരുന്നു. 21ന് നടക്കുന്ന സംഗീത പരിപാടി വിജയിപ്പിക്കുന്നതിന് എം പ്രദീപ്കുമാര്‍ ജനറല്‍ കണ്‍വീനറും ടി സുരേഷ്ചന്ദ്രന്‍ ചെയര്‍മാനുമായി സംഘാടകസമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ശീതള മോഹന്‍ദാസ്, വിജയന്‍ മടക്കിമല, കെ ജെ പ്രമോദ്, കെ സച്ചിദാനന്ദന്‍ (വൈസ് ചെയര്‍മാന്‍മാര്‍) എം പുഷ്‌കരാക്ഷന്‍( കണ്‍വീനര്‍) എ പി സവിത, കെ അജയകുമാര്‍, എം സുനില്‍കുമാര്‍, സി കെ പവിത്രന്‍, സി ജയരാജന്‍, കെ അശോകന്‍ (ജോ. കണ്‍വീനര്‍മാര്‍) ഇ ജെ ജോസ് (ട്രഷറര്‍). എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ഉദ്ഘാടനച്ചടങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന സംഗീത സദസാണ്.

nirdharinatyatharang-1

കലാസദസും, കൂട്ടായ്മകളും ഏറ്റവും കുറവുള്ള വയനാട്ടില്‍ നിര്‍ഝരിക്ക് നിരവധി ലക്ഷ്യങ്ങളുണ്ട്. സംഗീതം, നൃത്തം, നാടകം, സിനിമ, ചിത്രകല തുടങ്ങിയ മേഖലകളിലെ നിലവാരമുള്ള കലാസൃഷ്ടികള്‍ അരങ്ങിലെത്തിക്കുക, കലാവിദ്യാര്‍ഥികള്‍ക്കായി വേദികളൊരുക്കുക, ഗോത്ര കലകളുടെ സംരക്ഷണത്തിനും പരിപോഷണത്തിനുമായി പരിശീലനകളരികളും മേളകളും നടത്തുക, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍കണ്ടെത്താന്‍ സഹായകരമായ കലകരകൗശല ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് നാട്യതരംഗിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് നിര്‍ഝരി ഫൗണ്ടേഷന്‍ പ്രസിഡണ്ട് പ്രദീപ് മംഗലശ്ശേരി പറഞ്ഞു. നിര്‍ഝരി നാട്യതരംഗ് മെമ്പര്‍ഷിപ്പ് വിതരണം സി കെ ശശീന്ദ്രന്‍ എംഎല്‍എ അഡ്വ. പി ചാത്തുക്കുട്ടിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

Wayanad
English summary
wayanad local news nirdhari community.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X