ദുരിതാശ്വാസ ക്യാമ്പില്‍ വയോധികന്‍ ഹൃദയാഘാതം മൂലം മരിച്ചു; പരപ്പന്‍ തൊടുകയില്‍ ചാത്തന്‍ ആണ് മരിച്ചത്
താമരശേരി: കണ്ണപ്പന്‍കുണ്ട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആരംഭിച്ച മൈലള്ളാംപാറ ദുരിതാശ്വാസ ക്യാംപില്‍ വയോധികന്‍ ഹൃദയാഘാതം മൂലം മരിച്ചു. എടുത്തുവെച്ചകല്ല് പരപ്പന്‍ തൊടുകയില്‍ ചാത്തന്‍ (70) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ക്യാമ്പിലെ മെഡിക്കല്‍ സംഘം താലൂക്കാസ്പത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ചാത്തന്‍ ഉരുള്‍പൊട്ടിയ ദിവസം വീട്ടിലുണ്ടായിരുില്ല. അഗസ്ത്യന്‍ മുഴിയിലെ മകളുടെ വീട്ടിലായിരുന്നു. വീടിന് കേടുപാടുണ്ടെന്നറിഞ്ഞ് രണ്ടു ദിവസം മുന്‍പാണ് പ്രദേശത്തെത്തിയത്. തിങ്കളാഴ്ച കലക്റ്റര്‍ ദുരിതാശ്വാസ ക്യാമ്പിലെത്തുമെറിഞ്ഞാണ് അങ്ങോട്ടെത്തിയത്. വീട് തകര്‍ന്നതില്‍ അസ്വസ്ഥനായിരുന്നു ഇദ്ദേഹം.

അതേസമയം, ജില്ലയില്‍ പുനരധിവാസം സംബന്ധിച്ച വിവിധ ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ശുചീകരണം, കുടിവെള്ള വിതരണം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ അറ്റകുറ്റ പണികള്‍, ആരോഗ്യ സേവനം എന്നിവ ആവശ്യമുള്ളവര്‍ക്ക് കോള്‍ സെന്ററുമായി ബന്ധപ്പെടാം. ഇത്തരം കാര്യങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കും കോള്‍സെന്റര്‍ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. കോള്‍ സെന്റര്‍ ഫോണ്‍ നമ്പറുകള്‍: 0495 237 8810, 237 8820, 237 8860, 237 8870. ഇലക്ട്രോണിക്സ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് 9446782552 എന്ന നമ്പറിലും ബന്ധപ്പെടാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications