വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ജില്ലാസ്റ്റേഡിയത്തിന്റെ മാസ്റ്റര്‍പ്ലാനില്‍ ന്യൂനതയെന്ന് ഒളിംപ്യന്‍ ഒ പി ജെയ്ഷ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ മരവയലില്‍ ആരംഭിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെ മാസ്റ്റര്‍പ്ലാനിലെ ന്യൂനത ചൂണ്ടിക്കാട്ടി വയനാട്ടുകാരി കൂടിയായ ഒളിംബ്യന്‍ ഒ പി ജെയ്ഷ. ആദ്യം ഫെയ്‌സ്ബുക്ക് പേജിലൂടെയും പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്കയച്ച പ്രസ്താവനയിലൂടെയുമാണ് ജെയ്ഷ വിമര്‍ശനവും നിര്‍ദേശവും നല്‍കിയത്. സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ ജില്ലാസ്റ്റേഡിയം അനുവദിച്ചപ്പോള്‍ വയനാട്ടുകാരുടെ സ്വപ്നം പൂവണിയുകയായിരുന്നുവെന്നും, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ജില്ലാമീറ്റുകള്‍ പോലും നടത്താന്‍ യോഗ്യമല്ലാത്ത വിധത്തില്‍ ഈ സ്റ്റേഡിയത്തെ കൊണ്ടുചെന്നെത്തിക്കുന്നത് കായികമന്ത്രാലയത്തിന്റ പരാജയമായി കാണുന്നതായും ജെയ്ഷ പറയുന്നു.

18.67 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തില്‍ നിലവിലെ പ്ലാനില്‍ നിന്ന് മാറ്റം വരുത്തി രണ്ട് ലൈന്‍ കൂടി നിര്‍മ്മിച്ചാല്‍ എട്ട് ഫുള്‍ലൈന്‍ ട്രാക്കായി മാറും. നിലവിലെ പ്ലാന്‍ പ്രകാരം നിര്‍മ്മിക്കുന്ന ട്രാക്കില്‍ ഒരു മത്സരം പോലും നടത്താനാവില്ല. 26900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വി ഐ പി ലോഞ്ചിനേക്കാളും മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റുമുള്ള ഓഫീസ് മുറികളെക്കാളും ആവശ്യം രണ്ട് ലൈന്‍ കൂടി ഉള്‍പ്പെടുത്തി കായികമേഖലക്ക് ഉപകരപ്രദമായ രീതിയില്‍ ട്രാക്ക് നിര്‍മ്മിക്കുകയെന്നതാണെന്നും ജെയ്ഷ പറയുന്നു.

stadium-

ഈ സ്റ്റേഡിയം പൂര്‍ത്തീകരിക്കുമ്പോള്‍ ലോകത്തെ തന്നെ എറ്റവും നല്ല ഹൈ ആല്‍റ്റിറ്റിയൂഡ് ട്രെയ്‌നിംഗ് സെന്ററായി ഇതിനെ മാറ്റാന്‍ കഴിയും. ഊട്ടിയിലും മറ്റിടങ്ങളിലും പോയി പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് പൈസ നല്‍കി അവരുടെ ട്രാക്കുകള്‍ ഉപയോഗിക്കുകയാണ് ഇന്ന് നാഷണല്‍ ക്യാംപ് ചെയ്യുന്നത്. വയനാട്ടില്‍ ഈ സ്റ്റേഡിയം വരുമ്പോള്‍ ഇന്ത്യയിലെ മധ്യദൂര, ദീര്‍ഘദൂര ഓട്ടക്കാര്‍ക്ക് ഉപകാരപ്രദമാവുമെന്നും ഇക്കാര്യങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നു ജെയ്ഷ വ്യക്തമാക്കുന്നു. ജൂലൈ രണ്ടിന് കായിമന്ത്രി എ സി മൊയ്തീന്‍ സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാനിരിക്കെയാണ് ജെയ്ഷ പുതിയ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

jaisha-

സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട്, ആറ് ലൈനോടുകൂടിയ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, 26900ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വി.ഐ.പി, ലോഞ്ച്, കളിക്കാര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള ഓഫീസ് മുറികള്‍, 9400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, വൈദ്യുതീകരണം, മഴവെള്ള സംഭരണം, 9500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള നിലകളിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കേന്ദ്രം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടു ഘട്ടങ്ങളിലായാണ് ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒന്നാം ഘട്ടത്തില്‍ വി. ഐ.പി. ലോഞ്ച്, ഹോസ്റ്റല്‍കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സൗവിധാനം, വൈദ്യുതീകരണം, മഴവെള്ളസംവരണം, അഡ്മിനിസ്‌ട്രേറ്റീവ് കേന്ദ്രം, ഫെന്‍സിംഗ്, ഡ്രൈനേജ്‌സിസ്റ്റം, 2 അടി മണ്ണിട്ടു പൊക്കി സ്വാഭാവിക പ്രദലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാംഘട്ടമായി 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക് ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തികളും നടത്തും.

Wayanad
English summary
Wayanad local news op jaisha district stadium.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X