കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷരഹിതം: ഓണം ലക്ഷ്യമിട്ട് വയനാട്ടില്‍ ജൈവ പച്ചക്കറികൃഷി സജീവം, പ്രതീക്ഷ ഹോര്‍ട്ടികോര്‍പ്പില്‍!

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ഓണത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ജില്ലയില്‍ ജൈവപച്ചക്കറി കൃഷി സജീവമായി. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായാണ് വിവിധ സംഘടനകളും, ഏജന്‍സികളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്‌കൂളുകളുമെല്ലാം പച്ചക്കറി കൃഷിക്ക് പ്രാധാന്യം നല്‍കുന്നത്. ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളില്‍ കൃഷിവകുപ്പ് തയ്യാറാക്കിയ പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.

പയര്‍, പച്ചമുളക്, വെണ്ടക്ക, പച്ചമുളക്, വഴുതനങ്ങ, ചീര തുടങ്ങി ഒട്ടുമിക്കയിനം പച്ചക്കറികളുടെയും വിത്തുളകളടങ്ങിയ പാക്കറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്തിരിക്കുന്നത്. ഒന്നാംക്ലാസ് മുതല്‍ പ്ലസ്ടു തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിവകുപ്പിന്റെ ഒരു പാക്കറ്റ് പച്ചക്കറിവിത്ത് വിതരണം ചെയ്തുകഴിഞ്ഞു. ജില്ലയിലെ പച്ചക്കറി കര്‍ഷകരും ഓണം ലക്ഷ്യമിട്ട് കൃഷി നടത്തിവരികയാണ്. ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി ന്യായവിലക്ക് വാങ്ങുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. പരാതികള്‍ നിരവധിയുണ്ടെങ്കിലും ഇത്തവണയെങ്കിലും കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ നേരിട്ട് സംഭരിക്കുമെന്ന ഉറപ്പിലാണ് പലരും കൃഷി ചെയ്യുന്നത്.

organicfarming-

പുല്‍പ്പള്ളി മേഖലയില്‍ കഴിഞ്ഞ തവണ പോളിഹൗസുകളില്‍ ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് കൃഷി ചെയ്തവരുടെ പക്കല്‍ നിന്ന് പച്ചക്കറി വാങ്ങാന്‍ ഹോര്‍ട്ടികോര്‍പ്പ് തയ്യാറായില്ലെന്ന പരാതിയുണ്ടായിരുന്നു. കാബേജും, തക്കാളിയും വില കിട്ടാത്തതിനാല്‍ സൗജന്യമായി നല്‍കിയ കര്‍ഷകര്‍ പോലുമുണ്ടായിരുന്നു. നിര്‍വഹണ ഏജന്‍സിയായ ബ്രഹ്മഗിരി സൊസൈറ്റിക്കെതിരെ ആരോപണങ്ങളുമുയര്‍ന്നിരുന്നു. ഇതെല്ലാം മറന്ന് വിഷരഹിത ഓണം എന്ന ലക്ഷ്യമിട്ട് ജൈവപച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് ജില്ലയിലെ കര്‍ഷകര്‍.

ഇത്തവണത്തെ ഓണത്തിനെങ്കിലും മികച്ച ലാഭം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണവര്‍. ഒയിസ്‌ക്ക ഇന്റര്‍ നാഷണല്‍ കഴിഞ്ഞ ദിവസം കല്‍പ്പറ്റ നഗരസഭയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തിരുന്നു. ഇത് കുടാതെ ചില സൊസൈറ്റികളും, കുടുംബശ്രീയും ഓണത്തിന് കുറഞ്ഞ നിരക്കില്‍ പച്ചക്കറിവിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു മുറം പച്ചക്കറി പദ്ധതി ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി മാനന്തവാടി നഗരസഭാ കുറുക്കന്മൂല ഡിവിഷനില്‍ പച്ചക്കറി തൈകളും, പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പ്രതിഭാശശി നിര്‍വ്വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ അദ്ധ്യ ക്ഷവഹിച്ചു. തൈവി തര ണോദ്ഘാടനം കൗണ്‍സിലര്‍ ലില്ലി കുര്യന്‍ നിര്‍വ്വഹിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പദ്ധതി ഏറ്റെടുത്താല്‍ കര്‍ണാടകയില്‍ നിന്നും ജില്ലയിലെത്തുന്ന വിഷാംശമടങ്ങിയ പച്ചക്കറികള്‍ക്ക് പകരം ഇവിടെ തന്നെ ജൈവവിളകള്‍ സജ്ജമാകും.

English summary
wayanad local news organic farming in kochi for onam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X