Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥികളെ പുതിയ ഷൂസ് അണിയിച്ച് അകാല്‍ പുര്‍ക്കി ഫാജ് സംഘടന; സന്നദ്ധ പ്രവര്‍ത്തനത്തില്‍ പഞ്ചാബികളും

കല്‍പ്പറ്റ: മഴക്കെടുതി രൂക്ഷമായ വയനാട്ടില്‍ സന്നദ്ധ പ്രവര്‍ത്തനരംഗത്ത് വ്യത്യസ്തരാകുകയാണ് പഞ്ചാബി സംഘടന. സ്‌കൂളുകളില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികളെ വിളിച്ചിരുത്തി കാലില്‍ പുതിയ സ്‌കൂള്‍ ഷൂസ് അണിയിച്ചാണ് പഞ്ചാബി സംഘടനയായ അകാല്‍ പുര്‍ക്കി ഫാജിന്റെ അംഗങ്ങള്‍ ശ്രദ്ധേയരായത്. കമ്പളക്കാട് കരിങ്കുറ്റി എസ് എ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് അകാല്‍ പുര്‍ക്കി ഫാജിന്റെ പ്രതിനിധികള്‍ ഷൂസും പഠനോപകരണങ്ങളും നല്‍കിയത്.

വിദ്യാര്‍ത്ഥികളെ പുതിയ ഷൂസ് അണിയിച്ച് അകാല്‍ പുര്‍ക്കി ഫാജ് സംഘടന; സന്നദ്ധ പ്രവര്‍ത്തനത്തില്‍ പഞ്ചാബികളും

കരിങ്കുറ്റി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുപോലെ പഞ്ചാബികളുടെ സ്‌നേഹം ഏറ്റുവാങ്ങി. രാവിലെ സ്‌കൂളിലെത്തിയ അകാല്‍ പുര്‍ക്കി ഫാജ് സംഘടനയുടെ ഭാരവാഹികളായ അനൂപ് സിംഗ്, അഡ്വ. ജസ്‌വീന്ദര്‍ സിംഗ്, സരബ്ജിത് സിംഗ്, ട്രഷറര്‍ ബാബു വൈദ്യര്‍ എന്നിവരാണ് സ്‌കൂളുകളില്‍ നേരിട്ടെത്തി കുട്ടികളെ വിളിച്ച് അടുത്തിരുത്തി കാലില്‍ ഷൂസ് അണിയിച്ചത്.

Punjabees

വിദ്യാര്‍ത്ഥികള്‍ക്കായി നൂറ് കണക്കിന് ഷൂസും പഠനോപകരണങ്ങളുമാണ് ഇവര്‍ വിതരണം ചെയ്തത്. ദുരിതബാധിതരായ കുട്ടികള്‍ പഠിക്കുന്ന ജില്ലയിലെ നിരവധി സ്‌കൂളുകളില്‍ ഇത്തരത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഈ പഞ്ചാബി സംഘടന നടത്തിവരുന്നുണ്ട്. വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് എല്ലാവിധ നിയമ നടപടികളും പാലിച്ചാണ് ഈ സംഘടന ഇത്തരത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.

മഴക്കെടുതി ബാധിത പ്രദേശങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി സന്നദ്ധ സംഘടനകളാണ് ഇത്തരത്തില്‍ സേവന പ്രവര്‍ത്തനങ്ങളുമായെത്തുന്നത്. പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട നിരവധി വിദ്യാര്‍ത്ഥികളാണ് ജില്ലയിലുള്ളത്. ഇവര്‍ക്കായി വിവിധ സന്നദ്ധ സംഘടനകള്‍ ഇപ്പോള്‍ തന്നെ പഠനോപകരണങ്ങളും മറ്റും നടത്തിവരുന്നുണ്ട്. ഇവരിലും വ്യത്യസ്തരാവുകയാണ് അകാല്‍ പുര്‍ക്കി ഫാജിന്റെ പ്രവര്‍ത്തകര്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+