വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരമുയര്‍ത്താന്‍ ജില്ലാപഞ്ചായത്തിന്റെ മാസ്റ്റര്‍പ്ലാന്‍: പത്താംതരം പരീക്ഷയില്‍ പിന്നോക്കം പോയ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പത്താതരം പരീക്ഷയില്‍ വിജയ ശതമാനമുയര്‍ത്താന്‍ നൂതന പദ്ധതികളുമായി വയനാട് ജില്ലാപഞ്ചായത്ത്. വിവിധങ്ങളായ കര്‍മ്മ പദ്ധതികളാണ് ജില്ലാപഞ്ചായത്ത് നടപ്പില്‍ വരുത്താന്‍ പോകുന്നത്. ആദ്യഘട്ടമായി ഈ മാസം 30 മുതല്‍ സ്‌കൂളുകളില്‍ പത്താംതരം വിദ്യാര്‍ത്ഥികള്‍ക്കായി പ്രീ ടെസ്റ്റ് നടത്തും.

വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം വിലയിരുത്തി മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ പത്താംതരം പരീക്ഷയില്‍ സംസ്ഥാന ശരാശരിയില്‍ പിന്നോക്കം പോയ സ്‌കൂളുകളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അംഗങ്ങളും ജില്ലാ വിദ്യാഭ്യാസ അധികൃതരും പര്യടനം നടത്തി. സ്‌കൂളുകളിലേക്ക് യാതൊരുവിധ മുന്നറിയിപ്പും നല്‍കാതെയായിരുന്നു സന്ദര്‍ശനം.

District panchayath president

മൂന്ന് ഉപജില്ലകളും കേന്ദ്രീകരിച്ചായിരുന്നു ജില്ലാപഞ്ചായത്ത് അധികൃതരുടെ സന്ദര്‍ശനം. വൈത്തിരി താലൂക്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ഡി.ഡി.ഇ. കെ. പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.മിനി, അനിലാ തോമസ്, പി. ഇസ്മായില്‍, പി.എന്‍ വിമല, പഞ്ചായത്ത് മെമ്പര്‍ സലിം മേമന, എന്നിവര്‍ നേതൃത്വം നല്‍കി. മാനന്തവാടി താലൂക്കില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി. ഉഷാകുമാരി, പി.കെ അസ്മത്ത്, എസ്.എസ്.എ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബാബുരാജ് എന്നിവരും, സുല്‍ത്താന്‍ബത്തേരി ഉപജില്ലയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാ ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ദേവകി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ഓമനടീച്ചര്‍, ബിന്ദുമനോജ്, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ ചെയര്‍മാന്‍ വത്സ, ഡി.ഇ.ഒ ഹണി, ആര്‍.എം.എസ്.എ കോ ഡിനേറ്റര്‍ ബാലകൃഷ്ണന്‍ എന്നിവരും നേതൃത്വം നല്‍കി.

Wayanad
English summary
Wayanad Local News about panchayath master plan for education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X