വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി; ദുരിതാശ്വാസ ക്യാംപുകളില്‍ നരകയാതന: സര്‍ക്കാര്‍ ഇടപെടണമെന്ന് മുന്‍മന്ത്രി പികെ ജയലക്ഷ്മി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വയനാട്ടില്‍ മഴ വീണ്ടും ശക്തിപ്രാപിച്ചുകൊണ്ടിരിക്കുമ്പോള്‍ നിലവില്‍ ദുരിതാശ്വാസക്യാംപുകളിലേക്ക് മാറ്റിയവരുടെ ജീവിതം നരകതുല്യം. മുന്‍ പട്ടികവര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രിയും എ ഐ സി സി അംഗവുമായ പി കെ ജയലക്ഷ്മി ദുരിതാശ്വാസക്യാംപുകള്‍ സന്ദര്‍ശിച്ചശേഷം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

വെള്ളപ്പൊക്കം മൂലം ദുരിതാശ്വാസ ക്യാംപുകളിലെത്തിയവര്‍ക്ക് അവിടെയും ആശ്വാസമില്ലാത്ത അവസ്ഥയാണെന്ന് ജയലക്ഷ്മി ആരോപിച്ചു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പതിനെട്ട് ക്യാമ്പുകളിലായി എഴുന്നൂറിലധികം പേരാണ് വീട് വിട്ട് കഴിയുന്നത്. ഭൂരിഭാഗം സ്ഥലങ്ങളിലും സ്‌കൂളുകളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. അടച്ചുറപ്പില്ലാത്ത ക്ലാസ്സ് മുറികളും ജനലുകളും വാതിലുകളുമില്ലാത്ത കെട്ടിടങ്ങളുമാണ് കൂടുതലും.

PK Jayalakshi

മിക്ക സ്‌കൂളുകളിലും കെട്ടിടങ്ങളിലും പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ടോയ്‌ലറ്റുകളും ബാത്ത് റൂമുകളും ഇല്ല. ശുചി മുറികള്‍ ഉള്ള സ്ഥലങ്ങളില്‍ അവക്ക് വാതിലുകളില്ല. വൃത്തിഹീനവും ഉപയോഗശൂന്യവുമാണ് പലതും. ശുദ്ധജലം പലയിടത്തുമില്ല. ക്യാമ്പുകളില്‍ ഭക്ഷണമൊഴികെ മറ്റൊന്നുമില്ലാത്തതിനാല്‍ തണുപ്പിനെ പ്രതിരോധിക്കാനും സാധിക്കാത്ത അവസ്ഥയാണ്. ദുരിതാശ്വാസ ക്യാംപുകള്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ അനുഭവം ജയലക്ഷ്മി പങ്കുവെക്കുന്നു.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ ആധിയോടെയാണ് ക്യാമ്പില്‍ കഴിയുന്നത്. പകര്‍ച്ച വ്യാധികള്‍ പോലുള്ളവ പിടി പെടാന്‍ സാധ്യത ഉള്ളതിനാല്‍ പ്രതിരോധ മരുന്നുകളും വസ്ത്രങ്ങളും കമ്പിളി പുതപ്പും അടിയന്തരമായി വിതരണം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വെള്ളം കയറിയും മണ്ണിടിഞ്ഞും വീട് വാസയോഗ്യമല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യണമെന്നും ജയലക്ഷ്മി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന റവന്യു വകുപ്പ് ജീവനക്കാരുടെയും അവസ്ഥ ദയനീയമാണ്. റവന്യൂ മന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം ഏകോപിപ്പിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.

Wayanad
English summary
Wayanad Local News about PK Jayalakshmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X