വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ത്ഥികള്‍ കൈയ്യിലേന്തേണ്ടത് കഠാരയല്ല, തൂലിക: പി കെ കുഞ്ഞാലിക്കുട്ടി

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: വിദ്യാര്‍ത്ഥികള്‍ കൈകളിലേന്തേണ്ടത് കഠാരയല്ല തൂലികയാണെന്നും മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ജൂലൈ 26 മുതല്‍ ആഗസ്ത് 30 വരെ നടത്തുന്ന എം എസ് എഫ് നടത്തുന്ന സംസ്ഥാനയാത്ര പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ മിസ്ഹബ് കീഴരിയൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഠാര രാഷ്ട്രീയം നാടിനാപത്താണ്.

ക്യാമ്പസുകള്‍ ജനാധിപത്യ സംരക്ഷകരുടെ വിളനിലയമാക്കി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതിവൈകാരികമായി മതം ദുരുപയോഗം ചെയ്യുന്ന കാമ്പസ് ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ എത്രമാത്രം അപകടകരമാണെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഓര്‍മ്മിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തിലൂടെ അതിവൈകാരിക രാഷ്ട്രീയം സമൂഹത്തിനാപത്താണെന്ന് പൂര്‍ണമായും തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PK Kunhalikutty

കാമ്പസ് യാത്രക്ക് തുടക്കം കുറിക്കാന്‍ ഈയവസരം തെരഞ്ഞെടുത്തത് ഈ ഒരു പ്രത്യേക പശ്ചാത്തലത്തിലാണെന്നും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നായകന്‍മാരെ യാത്രയില്‍ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. പി നവാസ് പ്രമേയ പ്രഭാഷണം നടത്തി. അഭിമന്യുമാര്‍ ആവര്‍ത്തിക്കരുതെന്ന് നവാസ് പറഞ്ഞു. ക്യാമ്പസുകളില്‍ ആശയസംവാദങ്ങള്‍ക്ക് പകരം കായിക സംവാദങ്ങള്‍ നടക്കുന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇത്തരം പ്രക്രിയയുടെ ഇരയാണ് അഭിമന്യു.

ഇനിയും കലാലയങ്ങളില്‍ അഭിമന്യുമാര്‍ സൃഷ്ടിക്കപ്പെടരുത്. വിദ്യാര്‍ത്ഥികള്‍ കഠാര വെടിഞ്ഞ് തൂലി കയേന്തിയാല്‍ ക്യാമ്പസുകള്‍ സര്‍ഗ്ഗാത്മകമാകുമെന്നും അദ്ദേഹം പറഞ്ഞു. എം എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. പി നവാസ് പ്രമേയ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പിപിഎ കരീം, ജനറല്‍ സെക്ര ട്ടറി കെകെ അഹമ്മദ് ഹാ ജി,എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ യൂസുഫ് വല്ലാഞ്ചിറ, വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍,മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി. മുഹമ്മദ്, റസാഖ് കല്‍പ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News about PK Kunhalikutty's comments for students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X