വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല!! പ്ലസ് വണിന് അധികബാച്ചുകള്‍ അനുവദിക്കണമെന്ന് എംഎസ്എഫ്!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ പ്ലസ് വണ്‍, ഡിഗ്രി സീറ്റുകള്‍ ആവശ്യത്തിനില്ലാത്തത് മൂലം വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായിരിക്കുകയാണെന്ന് എം എസ് എഫ്. നിലവിലെ അവസ്ഥയില്‍ സീറ്റുകള്‍ കൂട്ടുന്നതിന് പകരം പുതിയ ബാച്ചുകളാണ് അനുവദിക്കേണ്ടത്. സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിക്കുമ്പോള്‍ 72 വിദ്യാര്‍ത്ഥികള്‍ ഒരു ക്ലാസില്‍ പഠിക്കേണ്ട സാഹചര്യമാണുള്ളത്. ഇത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയും, അധ്യാപകരുടെ അധ്യാപനത്തെയും സാരമായി തന്നെ ബാധിക്കുകയാണ്.

ഈ സാഹചര്യത്തില്‍ അടിയന്തരമായി പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്നും എം എസ് എഫ് ആവശ്യപ്പെടുന്നു. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ഡിഗ്രി, പി ജി സീറ്റുകള്‍ വളരെ പരിമിതമാണ്. അണ്‍ എയ്ഡഡ്, സ്വാശ്രയ മേഖലയിലാണ് ഭൂരിപക്ഷം സീറ്റുകളുമുള്ളത്. ഈ സീറ്റുകളിലെ ഉയര്‍ന്ന ഫീസ് വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനാവാത്തതാണ്. ജില്ലയുടെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ക്കാവശ്യമായ നടപടി സ്വീകരിക്കണമെന്നും വയനാട് ജില്ലയോട് വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും ക്യാമ്പസ് മീറ്റ് ആവശ്യപ്പെട്ടു.

msf-

ക്യാംപസ് മീറ്റ് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എന്‍.കെ.റഷീദ് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡണ്ട് വി പി സി ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ മുഖ്യ പ്രഭാഷണം നടത്തി. ഹരിത സംസ്ഥാന സെക്രട്ടറി അനഘ, എം എസ് എഫ് ജില്ലാ ഭാരവാഹികളായ മുനവ്വറലി സാദത്ത്, ജവാദ് പി.കെ, നിസാര്‍ കരടിപ്പാറ, ഫായിസ് തലക്കല്‍, അജ്മല്‍ ആര്‍വാള്‍, നസ്‌റിന്‍ കുന്നമ്പറ്റ, ഫഹ്മിദ മേപ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
wayanad local news plus one admission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X