Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു: സംഭവം പുല്‍പ്പള്ളിയില്‍

പുല്‍പ്പള്ളി: പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അനന്തു (17) ആണ് മരിച്ചത്. പാടിച്ചിറ ഇല്ലിച്ചുവട് കൊല്ലംപറമ്പില്‍ രാജീവ്-മിനി ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ മുള്ളന്‍കൊല്ലി ടൗണിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

ananrhu

പുല്‍പ്പള്ളിയില്‍ നിന്നു മരക്കടവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും അനന്തു സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ പുല്‍പ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അഞ്ജനയാണ് അനന്തുവിന്റെ സഹോദരി.

accidentwayanad-1
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+