വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഡിജിറ്റല്‍ കര്‍മ്മസേന: യുവജനക്കൂട്ടായ്മ പുതിയ ദൗത്യവുമായെത്തുന്നു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഡിജിറ്റല്‍ കര്‍മ്മസേനയുമായി വെള്ളമുണ്ട സെന്റ്‌തോമസ് ഇടവക യുവജനക്കൂട്ടായ്മ. വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടു പിടിക്കുന്നതിനും സമൂഹമാധ്യമങ്ങളിലൂടെയുള്ള അധാര്‍മ്മിക സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനുമായാണ് വെള്ളമുണ്ടയില്‍ ജാഗ്രത ഡിജിറ്റല്‍ കര്‍മ്മ സേന രൂപീകരിച്ചത്.

കര്‍മ്മസേനയുടെ നേതൃത്വത്തില്‍ വാട്‌സ് ആപ്, ഫെയ്‌സ് ബുക്ക് എന്നിവ വഴി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ ഒറ്റക്കും കൂട്ടായും കണ്ടെത്തി പോലീ സിനെയും ഐ .ടി . വിദഗ്ധരെയും അറിയിക്കും. നിയമപാലകരെ സഹായിക്കുകയെന്ന ദൗത്യം കൂടി ഈ കൂട്ടായ്മക്കുണ്ട്. വെള്ളമുണ്ട സെന്റ് തോമസ് ഇടവക യുവജന കൂട്ടായ്മയുടെ കര്‍മ്മസമിതിക്ക് എല്ലാവരുടെയും പിന്തുണയുമുണ്ട്. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ അറിയിപ്പുകളും സര്‍ക്കാര്‍ സഹായങ്ങളും പഠന സഹായികളും സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യും. ഡിജിറ്റല്‍ ജീവിത രീതിയും യുവജനങ്ങളും എന്ന വിഷയത്തില്‍ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി.ഷിബു ക്ലാസ്സെടുത്തു.

cybercrime-1

കെ.സി.ബി.സി. യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇടവക യുവജന കൂട്ടായ്മയിലാണ് ഡിജിറ്റല്‍ കര്‍മ്മ സേന രൂപീകരണം നടന്നത്. ഇടവക വികാരി ഫാ. തോമസ് ചേറ്റാനി യുവജന ദിനാചരണം ഉദ്ഘാടനം ചെയ്ത് പള്ളി പരിസരത്ത് ഓര്‍മ്മ മരം നട്ടു. അജിത്ത് ജോസ് പുതുപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. റെജിമോന്‍ പൂന്നോലില്‍, അജിത്ത് ആന്റണി, അമിത റാത്തപ്പള്ളില്‍, അമല്‍ഷാ ചങ്ങാലിക്കാവില്‍, റിബിന്‍ കുന്നുമ്മല്‍, ഡോണ്‍ കരിമ്പനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Wayanad
English summary
wayanad local news prevention of cyber crime by digital karmasena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X