വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രൊജക്ട് വിഷന്റെ നേത്രശേഖരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമായി; നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിന് നിയമനിര്‍മ്മാണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് കേന്ദ്രമന്ത്രി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് വിഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തില്‍ വയനാട്ടില്‍ ആരംഭിക്കുന്ന നേത്രശേഖരണ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കല്‍പ്പറ്റ ഫാത്തിമ മാതാ ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വഹിച്ചു. നേത്രദാനം പ്രോത്സാഹിപ്പിക്കുവാനായി പുതിയ ഒരു നിയമ നിര്‍മ്മാണത്തിനുളള ശിപാര്‍ശ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. വയനാട്ടില്‍ കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ഹോസ്പിറ്റല്‍, അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ ഹോസ്പിറ്റല്‍, വൈത്തിരി ചേലോട് ഹോസ്പിറ്റല്‍, എന്നിവിടങ്ങളിലാണ് നേത്രശേഖരണ കേന്ദ്രങ്ങള്‍ സജ്ജമായത്. ചടങ്ങില്‍ പ്രൊജക്ട് വിഷന്‍ ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് കണ്ണന്താനം അധ്യക്ഷത വഹിച്ചു.

അങ്കമാലി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.റിജു കണ്ണമ്പുഴ നേത്രധാനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ വിശദീകരിച്ചു. നേത്രശേഖരണത്തിനായി ജില്ലയില്‍ ഒരാള്‍ക്ക് അങ്കമാലി ഹോസ്പിറ്റലില്‍ വെച്ച് വിദഗ്ദ പരിശീലനം നല്‍കിയിട്ടുണ്ട്. മരണം സംഭവിച്ച് ആറ് മണിക്കൂറിനുള്ളില്‍ നേത്രപടലം നീക്കം ചെയ്യണം. അത്യന്താധുനിക സങ്കേതങ്ങളുടെ സഹായത്തോടെ പതിനഞ്ചു മിനിറ്റില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനാവും. നേത്രങ്ങള്‍ക്കോ മുഖത്തിനോ യാതൊരു ഭാവവ്യത്യാസം സംഭവിക്കില്ല. ഏതു പ്രായക്കാരുടെയും, കണ്ണട വെക്കുന്നവരുടെയും, ഏതെങ്കിലും രോഗം മൂലം മരണപ്പെടുന്നവരുടെയുമെല്ലാം നേത്രപടലങ്ങള്‍ ശേഖരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മരണശേഷം നേത്രദാനം നല്‍കാന്‍ താല്‍പ്പര്യമുളള മരിച്ചവരുടെ ബന്ധുക്കള്‍ മരണം സംഭവിച്ച് ഒരു രണ്ട് മണിക്കൂറിനകം ഓഫീസ് നമ്പറായ 6235002244 ല്‍ വിളിച്ച് അറിയിച്ചാല്‍ പ്രൊജക്ട് വിഷന്റെ വയനാട് യൂണിറ്റ് അടിയന്തിര ക്രമീകരണങ്ങള്‍ ചെയ്യും.

news

നേത്ര ദാനം സൗജന്യമായതിനാല്‍ തന്നെ യാതൊരുവിധ സാമ്പത്തിക നഷ്ടമോ ലാഭമോ ഇതിന് ലഭിക്കില്ല. നേത്രപടലവിഛേദനത്തില്‍ വിദഗ്ദ പരിശീലനം നേടിയ ജോസിയെ സമ്മേളനത്തില്‍ പരിചയപ്പെടുത്തി ആദരിച്ചു. പ്രൊജക്ട് വിഷന്‍ നേത്ര പടല ശേഖരണം സുഖമമാക്കാനായി ആംബുലന്‍സ് ലഭ്യമാക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്ന് ശശീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. പ്രൊജക്ട് വിഷന്‍ വയനാട് യൂണിറ്റ് രക്ഷാധികാരി ഡോ.ഫാ.തോമസ് ജോസഫ് തേരകം, ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.സെബാസ്റ്റ്യന്‍ അടിച്ചിലാത്ത് എന്നിവര്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News about project vision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X