വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉപയോഗശൂന്യമായ ആശുപത്രി സാമഗ്രികളുടെ പുനര്‍നിര്‍മ്മാണം: പുനര്‍ജനി ക്യാംപിന് വയനാട്ടില്‍ തുടക്കമായി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ആശുപത്രികളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, ഫര്‍ണ്ണീച്ചറുകള്‍, വീല്‍ചെയറുകള്‍, ട്രോളികള്‍ തുടങ്ങിയവയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടുള്ള പുനര്‍ജനി മിനി ക്യാംപിന് വയനാട്ടില്‍ തുടക്കമായി. യുവത്വം ആസ്തികളുടെ പുനര്‍നിര്‍മ്മാണത്തിന്' എന്ന ആശയവുമായി നാഷണല്‍ സര്‍വീസ് സ്‌കീം ടെക്നിക്കല്‍ സെല്‍ സംസ്ഥാനത്തുടനീളം നടത്തിവരുന്ന പുനര്‍ജ്ജനി മിനി ക്യാമ്പിന്റെ ഭാഗമായാണ് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലും പരിപാടിക്ക് തുടക്കമിട്ടത്.

ആശുപത്രികളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കള്‍ വീണ്ടും പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനാവുന്ന വിധത്തില്‍ മാറ്റിയെടുക്കുകയെന്നാണ് ക്യാം പിന്റെ ലക്ഷ്യം. മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാനത്തുടനീളം നടത്തിയ ക്യാമ്പുകളിലൂടെ ഒരു കോടിയോളം രൂപയുടെ ഉപകരണങ്ങള്‍ നന്നാക്കാന്‍ കഴിഞ്ഞതായി ക്യാമ്പ് ഡയറക്ടര്‍ അലി.കെ.പി പറഞ്ഞു.

NSS camp

വയനാട് ഗവണ്‍മെന്റ് എഞ്ചി നീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ക്യാംപ് ആരംഭിച്ചിട്ടുള്ളത്. മാനന്തവാടി ജില്ലാ ആശുപത്രിയിലും പേര്യ സാമൂഹികാരോഗ്യ കേന്ദ്രത്തിലുമായിട്ടാണ് അഞ്ച് ദിവസം നീളുന്ന ക്യാമ്പ് നടക്കുന്നത്. സബ് കലക്ടര്‍ എന്‍. എസ്.കെ ഉമേഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ് അധ്യക്ഷത വഹിച്ചു. ആര്‍.എം.ഒ ഡോ.അബ്ദുല്‍ റഹീം കപൂര്‍, നഴ്സിംഗ് സൂപ്രണ്ട് എന്‍.ഓമന , പ്രോഗ്രാം ഓഫീസര്‍ അലി.കെ.പി, വളണ്ടിയര്‍ കോര്‍ഡിനേറ്റര്‍മാരായ വിജീഷ് വിന്‍സന്റ്, കെല്‍വിന്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News about punarjani camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X