Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്വാറികള്‍ക്കെതിരെ പരിസ്ഥിതി സംഘടനകള്‍; ആറാട്ടുപാറക്ക് സമീപം ക്വാറിക്ക് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ടൂറിസം ക്ലബ്ബ്

കല്‍പ്പറ്റ: ആറാട്ടുപാറയിലെ പുതിയ ക്വാറിക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ലബ്ബ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.പി. ജേക്കബ്ബ്, സെക്രട്ടറി എന്‍.കെ. ജോര്‍ജ്, ബാബു, ബിജു തുടങ്ങിയവരാണ് വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്വാറിക്കെതിരെ രംഗത്തെത്തിയത്.

ജില്ലയില്‍ ക്വാറികള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന രാഷ്ട്രീയകക്ഷികളുടെ ആവശ്യത്തിനെതിരെ പരിസ്ഥിതി സംഘടനകളൊന്നൊന്നായി എതിര്‍പ്പുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ടൂറിസം ക്ലബ്ബും ക്വാറിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. പ്രകൃതിസംരക്ഷണസമിതി, ഔവര്‍ നേച്ചര്‍ തുടങ്ങിയ ജില്ലയിലെ പ്രധാനപ്പെട്ട പരിസ്ഥിതി സംഘടനകളാണ് ക്വാറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.

Arattu para

ക്വാറിയുടമകളുടെ സമ്മര്‍ദ്ദതന്ത്രത്തില്‍ ജില്ലാഭരണകൂടം വീഴരുതെന്നാണ് പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെടുന്നത്. വന്‍ ടൂറിസം സാധ്യതയുള്ള ആറാട്ടുപാറക്ക് സമീപം നാല് ഏക്കര്‍ സ്വകാര്യ ഭൂമിയില്‍ ഒരു സ്വകാര്യ വ്യക്തിക്ക് സര്‍ക്കാര്‍ ക്വാറി നടത്താനുള്ള അനുമതി നല്‍കിയത്. ചരിത്ര പ്രാധാന്യമുള്ള മുനിയറകള്‍, അപൂര്‍വ്വ ജൈവവൈവിധ്യം, ടൂറിസം ഡെസ്റ്റിനേഷന്‍, മകുടപ്പാറ, പാറപ്പാലം, അഞ്ച് ഗുഹകള്‍ എന്നിവയൊക്കെയാണ് സമീപത്തുള്ളത്.

എന്നാല്‍ ഇത്തരത്തില്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളൊന്നും ക്വാറിക്ക് സമീപത്തില്ലെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. സ്റ്റേറ്റ് എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസ്സസ്‌മെന്റ് അതോറിറ്റിയാണ് ക്വാറിക്ക് അനുമതി നല്‍കിയത്. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 2016 ആഗസ്റ്റ് ആറിന് ആറാട്ടുപാറയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ക്വാറി പ്രവര്‍ത്തനം നിരോധിച്ചു. 2017 മാര്‍ച്ച് 24-ന് ഹൈക്കോടതി ഈ നിരോധന ഉത്തരവ് നിലനില്‍ക്കുന്നതാണന്ന് വിധി പറയുകയും ചെയ്തു.

ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് നിലനില്‍ക്കെ ഇപ്പോള്‍ കെ.ജി. ക്ലിപ്പി എന്നയാള്‍ക്ക് അനധികൃതമായും വസ്തുതകള്‍ മറച്ചുവെച്ചും നിയമങ്ങളും ഉത്തരവുകളും ലംഘിച്ചുമാണ് ക്വാറിക്കുള്ള അനുമതി നല്‍കിയിട്ടുള്ളത് എന്ന് ടൂറിസം ക്ലബ് ഭാരവാഹികള്‍ ആരോപിച്ചു. ക്വാറി തുറന്നുപ്രവര്‍ത്തിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

2014 വരെ ഇവിടെ ക്വാറി പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ലബ്ബ് ഇടപ്പെട്ട് നടത്തിയ ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത് നിരോധിച്ചത്. മീനങ്ങാടി, അമ്പലവയല്‍,വടുവന്‍ചാല്‍ സ്‌കൂളുകളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പാറക്ക് മുകളില്‍ മനുഷ്യചങ്ങലയും സാഹസിക വിനോദയാത്രയും വരെ സംഘടിപ്പിച്ചിരുന്നു. പ്രസിദ്ധമായ ഫാന്റം റോക്കിന്റെ മുന്നൂറ് മീറ്റര്‍ അടുത്തായാണ് പുതിയ ക്വാറി പ്രവര്‍ത്തിക്കാന്‍ പോകുന്നത്. അനധികൃതമായി പാരിസ്ഥിതിക അനുമതി നല്‍കിയവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവ് റദ്ദാക്കി ആറാട്ടുപാറ ടുറിസം വകുപ്പ് ഏറ്റെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പടം ക്യാപ്ഷന്‍

അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ആറാട്ടുപാറ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+