വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാക്ഷരതാ പഠിതാക്കള്‍ക്കായി ക്വിസ്: വായനമത്സരങ്ങള്‍ നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സാക്ഷരതാ പഠിതാക്കള്‍ക്കായി ക്വിസ്, വായനമത്സരങ്ങള്‍ നടത്തി. വായനാ വാരാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ സാക്ഷരതാ മിഷനും ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററിതല സാക്ഷരതാ പഠിതാക്കള്‍ക്കായാണ് ക്വിസ് മത്സരവും വായനാ മത്സരവും സംഘടിപ്പിച്ചത്. നിരവധി പഠിതാക്കളാണ് മത്സരത്തിനെത്തിയത്. വായനാവാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നിരവധി പരിപാടികളാണ് ഇത്തവണ സംഘടിപ്പിച്ചത്.

കലക്‌ട്രേറ്റില്‍ നടന്ന പുസ്തകോത്സവമായിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയം. വിജയമായി തീര്‍ന്ന പുസ്തകോത്സവത്തില്‍ സംസ്ഥാനത്തെ പ്രശസ്ത പ്രസാധകരും എത്തിയിരുന്നു. കൂടാതെ പി ആര്‍ ഡി പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളും പുസ്‌കോത്സവത്തില്‍ ലഭ്യമാക്കിയിരുന്നു. കണിയാമ്പറ്റ സ്‌കൂളിലായിരുന്നു വായനാവാരാചരണത്തിന് തുടക്കമിട്ടത്.

readingday

വായനാവാരാചരണത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തില്‍ മുണ്ടേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എ.കെ. ബിജു ഒന്നാം സ്ഥാനവും, അച്ചൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പി. ഉമ്മര്‍, തലപ്പുഴ ഗവ.യു.പി. സ്‌കൂളിലെ കെ.പി. ഷാജി എന്നിവര്‍ രണ്ടാംസ്ഥാനവും പടിഞ്ഞാറത്തറ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പി. അബ്ബാസ്, മാനന്തവാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടി.കെ.മമ്മൂട്ടി എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. വായനാ മത്സരത്തില്‍ ജാനു മേപ്പാടി ഒന്നാം സ്ഥാനം നേടി. വയനാട് കലക്‌ട്രേറ്റിലെ എ.പി.ജെ. ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി. അബ്ദുള്‍ ഖാദര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, അസി.കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പി.വി. ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
wayanad local news quiz and reading competition for students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X