വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിൽ വായനാവാരാചരണത്തിന് വര്‍ണാഭമായ തുടക്കം;അറിവും വായനയും കോര്‍ത്തിണക്കിയ മായാജാലം ശ്രദ്ധേയമായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വായനാവാരാചരണത്തിന് ജില്ലയില്‍ വര്‍ണാഭമായ തുടക്കം. അറിവും വായനയും കോര്‍ത്തിണക്കി മജീഷ്യന്‍ വിവേക് മോഹന്‍ അവതതരിപ്പിച്ച വിസ്മയം മാജിക് ഷോയും പരിപാടിയെ ശ്രദ്ധേയമാക്കി. പുസ്തകങ്ങളെയും വായനയെയും സ്‌നേഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി മാജിക് എന്ന മാസ്മരിക കലയെ വേദില്‍ വേറിട്ട രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു വിവേക് മോഹന്‍.

പുതുമയായി മൈന്‍ഡ് റീഡിങ്ങ് ഉള്‍പ്പെടെയുള്ള ടെക്‌നിക്കുകളും പരിപാടിയെ വേറിട്ട് നിര്‍ത്തി. വായനാദിനത്തിലെ വേറിട്ട പരിപാടികളില്‍ മാജിക് ഷോയും ഇടം പിടിക്കുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം വിസ്മയ ചെപ്പുകളുമായി മാന്ത്രികനെത്തിയപ്പോള്‍ കണിയാമ്പറ്റ സ്‌കൂളിനും അത് പുതിയ അനുഭവമായി മാറി. മുതുകാട് മാജിക് അക്കാദമിയില്‍ നിന്നുമാണ് വിവേക് ജാലവിദ്യ അഭ്യസിച്ചത്.

Reading day

ഇപ്പോള്‍ കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ മാജിക്കില്‍ ഉപരിപഠനം നടത്തുകയാണ്. വായനാവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ നിര്‍വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് വായനാവാരാചരണം നടക്കുന്നത്. സാഹിത്യകാരന്‍മാരുടെയും കലാകാരന്‍മാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.എം. രാഘവനും, പുസ്തക പ്രദര്‍ശനം സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍. ബാബുവും നിര്‍വഹിച്ചു.

പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ വായനാ മരത്തിന്റെ ഉദ്ഘാടനം യുവകവി സാദിര്‍ തലപ്പുഴയും, വായനാദിന പ്രതിജ്ഞ സ്‌കൂള്‍ ലീഡര്‍ പി.ആര്‍ ശരണ്യയും ചൊല്ലി കൊടുത്തു. ചടങ്ങില്‍ യുവതവി സാദിര്‍തലപ്പുഴ അവതരിപ്പിച്ച കവിതകളും ശ്രദ്ധേയമായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. രാഘവന്‍ അധ്യക്ഷത വഹിച്ചു.

മുന്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.ലക്ഷ്മണന്‍ കുട്ടികള്‍ക്ക് വായനാ സന്ദേശം നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി. അബ്ദുള്‍ ഖാദര്‍, എസ്.എസ്.എ. പ്രോഗ്രാം ഓഫീസര്‍ ഒ. പ്രമോദ്, വേടക്കണ്ടി വിജയന്‍, വിദ്യാരംഗം മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി. ദിനേശ് കുമാര്‍, കണിയാമ്പറ്റ മോഡല്‍ റസിഡന്‍സി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.പുഷ്പരാജന്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News about reading day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X