വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വായനാവാരാചരണത്തിന് വയനാട്ടില്‍ ഉജ്വലസമാപനം; ഇത്തവണ നടന്നത് വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഒരാഴ്ചയായി വയനാട്ടില്‍ നടന്നുവന്ന വായനാവാരാചരണത്തിന് പടിഞ്ഞാറത്തറയില്‍ ഉജ്വലസമാപനം. വായനാദിനത്തില്‍ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു വായനാവാരാചരണത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധതരം മത്സരങ്ങളും, കലക്‌ട്രേറ്റില്‍ പുസ്തകോത്സവും സംഘടിപ്പിച്ചു. വായനാമരമായിരുന്നു ഇത്തവണത്തെ മറ്റൊരു പ്രത്യേകത.

പ്രമുഖ എഴുത്തുകാരുടെയും പുസ്തകങ്ങളുടെയും പേരുകള്‍ പതിച്ച ശിഖരങ്ങള്‍ക്ക് മുമ്പിലായിരുന്നു ഇത്തവണത്തെ വായനാദിന പ്രതിജ്ഞ. സന്തോഷ് എച്ചിക്കാനത്തിന്റെ പ്രസിദ്ധമായ ബിരിയാണി എന്ന ചെറുകഥയുടെ ആസ്വാദനക്കുറിപ്പ് രചനാ മത്സരത്തോടെയായിരുന്നു ഈ വര്‍ഷത്തെ വായനാവാരത്തിന് സമാപനമായത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കുടുംബശ്രീ ജില്ലാ മിഷനും പടിഞ്ഞാറത്തറ പഞ്ചായത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി നടത്തിയ മത്സരത്തില്‍ അര്‍ച്ചന കുടുംബശ്രീ യൂണിറ്റിലെ സുജ സുനിലാണ് ഒന്നാം സ്ഥാനം നേടിയത്.

Reading Day

നാം പാഴാക്കുന്ന ഓരോ വറ്റും വിശപ്പിനാല്‍ മരിച്ചുവീഴുന്ന ബസ്മതിമാരുടെ കണ്ണീരാണ്. ഗോപാല്‍യാദവും വിശപ്പാല്‍ മരിച്ച അയാളുടെ മകള്‍ ബസ്മതിയും വര്‍ത്തമാന ഇന്ത്യയുടെ നിത്യക്കാഴ്ചകളായി മാറിയിരിക്കുകയാണെന്നും തന്റെ അസ്വാദനക്കുറുപ്പില്‍ സുജ സുനില്‍ വ്യക്തമാക്കുന്നു. നവജ്യോതി കുടുംബശ്രീ യൂണിറ്റിലെ ബിന്ദു ബാബുവിനാണ് രണ്ടാം സ്ഥാനം. സനേഹ കുടുംബശ്രീയിലെ ബിന്ദു രാജന്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.

പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി. ജി സജേഷ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സാജിത അധ്യക്ഷയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ സി. ഹാരീസ്, ഉഷ ആനപ്പാറ, ആസ്യ ചേരാപുരത്ത്, സിന്ധു പുറന്തോട്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി അബ്ദുള്‍ ഖാദര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജിഷ ശിവരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Wayanad
English summary
Wayanad Local News about reading day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X