വയനാടിന്റെ പുനര്‍നിര്‍മ്മാണം; 150 വീടുകളും 1100 താല്‍ക്കാലികവീടുകളും സന്നദ്ധസംഘടനകള്‍ നിര്‍മ്മിക്കും
കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍പ്പെട്ട വയനാടിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1100 ഓളം താല്‍ക്കാലിക വീടുകളും 150 ഓളം വീടുകളും നിര്‍മ്മിച്ച് നല്‍കാന്‍ വിവിധ സന്നദ്ധസംഘനടകള്‍ രംഗത്തെത്തി. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടകളുടെയും പ്രവര്‍ത്തകരുടെയും സഹകരണം തേടി ജില്ലാകളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ നടത്തിയ യോഗത്തിലാണ് സന്നദ്ധത അറിയിച്ച് വിവിധ സംഘടനകളെത്തിയത്.
ജില്ലയില്‍ 1076 വീടുകള്‍ പൂര്‍ണ്ണമായും 3928 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ഔദ്യോഗിക കണക്ക്. ബാംഗ്ലൂര്‍ ആസ്ഥാനമായ സേവനസംഘടനയായ പ്രൊജക്ട് വിഷന്‍ 500ഉം, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന സീഡ്‌സ് 400ഉം താല്‍ക്കാലിക ഭവനങ്ങളൊരുക്കും. ഇവരെ കൂടാതെ കാഞ്ഞങ്ങാട് ആനന്ദാശ്രമം, ഇന്‍ഡോ ഗ്ലോബല്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, കല്‍പ്പറ്റ വി സെഡ്, സ്‌നേഹാലയ ചാരിറ്റി, മണ്ണ്, തുടങ്ങിയ സംഘടനകളും താല്‍ക്കാലിക സംവിധാനം ഒരുക്കുന്നതിനായി മുന്നോട്ടുവന്നിട്ടുണ്ട്.

വീടുകളുടെ റിപ്പയറിംഗ് നടത്തുന്നതിനും നിര്‍മ്മാണ സാമഗ്രികള്‍ സംഭാവന നല്‍കുന്നതിനും വിവിധ സംഘടനകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ചേര്‍ന്ന് പനമരത്ത് പുറമ്പോക്കില്‍ താമസിക്കുന്ന പതിനഞ്ചോളം കുടുബ ങ്ങള്‍ക്കായി പ്രദേശത്ത് ഭൂമി വാങ്ങി വീടു നിര്‍മിച്ച് നല്‍കുന്നതിനുളള തയ്യാറെടുപ്പിലാണെന്ന് അറിയിച്ചിട്ടുണ്ട്.
'ഭൂമി നഷ്ടമായവര്‍ക്കായി എടവക പഞ്ചായത്തില്‍ തന്റെ പേരിലുളള മുപ്പത്തിയഞ്ച് സെന്റ് സ്ഥലം നല്‍കാന്‍ തയ്യാറാണെന്ന് മാണികാവില്‍ ചാക്കോയും അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ചും സംഘടനകളെത്തിയിട്ടുണ്ട്. ജമായത്തുല്‍ ഉലമയുടെ കര്‍ണ്ണാടക ഘടകം 100 വീടുകളാണ് ജില്ലയില്‍ നിര്‍മ്മിച്ച് നല്‍കുക. ഡോണ്‍ ബോസ്‌ക്കോ അഞ്ച് വീടുകള്‍ നിര്‍മ്മിക്കും. വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറുളളവര്‍ അവയുടെ ഡിസൈന്‍ [email protected] എന്ന വിലാസത്തില്‍ അയക്കണമെന്ന് ജില്ലാകലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications