ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കുഞ്ഞുമനസ്സുകള്‍ നിരവധി; സഹായം നല്‍കുന്നവരിലുമുണ്ട് വ്യത്യസ്തത
കല്‍പ്പറ്റ: മഴക്കെടുതിക്ക് വിരാമായ വയനാട്ടില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ സഹായഹസ്തവുമായെത്തുന്നവര്‍ നിരവധി. അതിജീവനമെന്ന വലിയ ദൗത്യത്തിന് തങ്ങളാവുന്ന സഹായവുമായാണ് പലരും ജില്ലയിലേക്കെത്തുന്നത്. വിദ്യാര്‍ത്ഥികളും റസിഡന്റ്‌സ് അസോസിയേഷനുകളും കൂട്ടായ്മകളും കഴിയുന്ന സഹായവുമായി ജില്ലയിലേക്കെത്തുകയാണ്.
കഴിഞ്ഞദിവസം കലക്‌ട്രേറ്റിലെത്തിയ മാലാഖയുടെ കുഞ്ഞുടുപ്പും, സൈക്കിള്‍വാങ്ങാന്‍ വെച്ച കാശുമായെത്തിയ കൊച്ചുമിടുക്കി ക്ലമന്‍സി സാറയുമായിരുന്നു താരമായതെങ്കില്‍ ഇന്നും സഹായവുമായി കുരുന്നുകളെത്തി. പിറന്നാള്‍ദിനത്തില്‍ പുതുവസ്ത്രം വാങ്ങാന്‍ മാറ്റിവെച്ച തുക കഷ്ടടതയനുഭവിക്കുന്നവര്‍ക്ക് നല്‍കി മാതൃകയാവുകയാണ് അമ്പലവയല്‍ മങ്കൊമ്പിലെ ആഷിക് റഹ്മാന്‍. തിങ്കളാഴ്ച രാവിലെ തന്നെ ഇതിനായി കളക്ട്രേറ്റിലേക്ക് തിരിച്ചു.

പതിനൊന്നാം ജന്മദിനത്തിന്റെ സമ്മാനം അങ്ങനെ ദുരിതാശ്വാശ നിധിയായി ജില്ലാ കലക്ടറെ നേരിട്ട് ഏല്‍പ്പിച്ചു. ബത്തേരി അസംപ്ഷന്‍ സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിയാണ് ആഷിക്. കര്‍ണ്ണാടകയിലെ കുടകിലും മറ്റും കരാര്‍ ജോലി ഏറ്റെടുത്ത് നടത്തുന്ന മുജീബ് റഹ്മനാന്റെയും ഖദീജയുടെയും മകനാണ് ആഷിക്.
അമല്‍ റോഷ്, ഐഡഷ്വാസ എന്നിവരാണ് സഹോദരങ്ങള്‍. ഓണത്തിന് പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ കരുതിയിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പള്ളിക്കുന്ന് ആര്‍.സി.യൂപി സ്‌കൂളിലെ നാലാം ക്ലാസിലെ ഡിയ ജോബിഷും ഒന്നാം ക്ലാസിലെ ഡിയോണ്‍ ജോബിഷും മാതൃകയായി. ഇരുവരും രക്ഷിതാക്കള്‍ക്കൊപ്പം കളക്ട്രേറ്റിലെത്തി പണം ജില്ലാ കളക്ടര്‍ക്ക് കൈമാറുകയായിരുന്നു.

കമ്പളക്കാട് അരിവാരം ഇട്ടംപറമ്പില്‍ ജോബീഷ് ഡനേഷ്യ ദമ്പതികളുടെ മക്കളാണ്. നാടിന്റെ കരങ്ങളെല്ലാം ദുരിതബാ ധിതര്‍ക്കായി നീളുമ്പോള്‍ ബത്തേരി നിര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ഓണാഘോഷം വേണ്ടെന്നു വെച്ചു. സ്വരൂപീച്ച തുകയെല്ലാം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായികുന്നു ഇവരുടെ തീരുമാനം. കലക്ട്രേറ്റിലെത്തി സ്‌കൂള്‍ അധികൃതര്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് കൈമാറി. ഭിന്നശേഷിക്കാരായ 138 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജെസി, പി.ടി.എ പ്രസിഡന്റ് എന്‍.കെ.ഗിരീഷ് എന്നിവര്‍ക്കൊപ്പമാണ് കുട്ടികള്‍ തുക കൈമാറാന്‍ എത്തിയത്. കുരുന്നുകള്‍ക്ക് പുറമെ മുതിര്‍ന്നവരും തങ്ങള്‍ക്കാവുന്ന സഹായവുമായി കലക്‌ട്രേറ്റിലെത്തുന്നുണ്ട്. പെന്‍ഷന്‍ ദുരിതാ ശ്വാസത്തിനേകിയാണ് സെബാസ്റ്റ്യന്‍ വ്യത്യസ്തനായത്. നാല് മാസത്തെ വികലാംഗപെന്‍ഷനാണ് മേപ്പാടി നത്തംകുനിയിലെ അല്ലക്കുഴ സെബാസ്റ്റ്യന്‍ ദുരിതാശ്വാസനി ധിയിലേക്ക് കൈമാറിയത്. കലക്ട്രേറ്റിലെത്തിയാണ് സെബാസ്റ്റ്യന്‍ തുക കൈമാറിയത്.

ഏറെകാത്തിരുന്ന കിട്ടിയ മുഴുവന്‍ പെന്‍ഷന്‍ തുകയും ദുരിതാശ്വാസ നിധിയിലിലേക്ക് നല്‍കിയ സെബാസ്റ്റ്യനെ ജില്ലാ കള്ക്ടറുടെ ചുമതല വഹിക്കുന്ന ആയുഷ് അഡീഷണല്‍ സെക്രട്ടറി കേശവേന്ദ്രകുമാര്‍ അഭിനന്ദിച്ചു. മേപ്പാടി വിംസ് ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ് സെബാസ്റ്റ്യന്‍. ഭാര്യ ജോയ്‌സിയും മക്കളായ ഡിംപിളിനും തെരേസക്കും ഒപ്പമാണ് സെബാസ്റ്റ്യന്‍ താമസിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications