വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റിസോര്‍ട്ട് നിര്‍മ്മാണത്തിന് സാധനസാമഗ്രികള്‍ കൊണ്ടുപോയ റോഡ് ചെളികുളമായി; പ്രതിഷേധവുമായി പ്രദേശവാസികള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: റിസോര്‍ട്ട് നിര്‍മ്മാണത്തിന് സാധനസാമഗ്രികള്‍ കൊണ്ടുപോയ മണ്‍റോഡ് ചെളികുളമായി. സംഭവത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍. കല്‍പ്പറ്റ നഗരസഭ 23-ാം വാര്‍ഡ് അഡ്‌ലേഡില്‍ നഗരസഭ അതിര്‍ത്തി പങ്കിടുന്ന ചുണ്ടപ്പാടി, മുവട്ടി, വെങ്ങപ്പള്ളി മണ്‍റോഡാണ് പ്രദേശത്തെ സ്വകാര്യ വ്യക്തി റിസോര്‍ട്ട് പണിയുന്നതിനായി ഉപയോഗിക്കുന്നത്.

ഏതാനം നാളുകളായി ഈ മണ്‍റോഡിലൂടെയാണ് സാധന സാമഗ്രികള്‍ കൊണ്ടുപോകുന്നത്. ഭാരം കയറ്റിയ വാഹനങ്ങള്‍ പോകാന്‍ തുടങ്ങിയതോടെ റോഡ് ചെളികുളമായി ആര്‍ക്കും പോകാന്‍ പറ്റാത്ത അവസ്ഥയായി. സി പി എമ്മിലെ കെ.ടി.ബാബു കൗണ്‍സിലറായിരിക്കുമ്പോഴാണ് റോഡിന്റെ കുറഞ്ഞ ഭാഗം കോണ്‍ക്രീറ്റ് ചെയ്തത്. നിലവില്‍ പ്രസ്തുത റോഡിന്റെ നിര്‍മ്മാണത്തിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

Road

ഇപ്പോള്‍ നിലവില്‍ കോണ്‍ക്രീറ്റ് ചെയ്ത സ്ഥലത്ത് നിന്നും തുടങ്ങാതെ റോഡിന്റെ അവസാനഭാഗത്ത് നിന്നും പ്രവൃത്തി തുടങ്ങുന്നതിനെതിരെ പ്രതിഷേധമുണ്ട്. ഇതിന് പിന്നില്‍ വാര്‍ഡ് കൗണ്‍സിലറുടെ പ്രത്യേക താല്‍പര്യമുണ്ടെന്നും പറയപ്പെടുന്നു. തികച്ചും വ്യക്തി താല്‍പര്യവും സ്വജന പക്ഷപാതവുമാണ് കൗണ്‍സിലിനെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. റോഡ് ചെളികുളമായതോടെ ഇരുചക്രവാഹനങ്ങള

ടക്കം ഇവിടെ വഴുതി വീഴുന്നതും പതിവായിട്ടുണ്ട്. കോണ്‍ക്രീറ്റ് ആദ്യം ചെയ്തിടത്ത് നിന്ന് തുടങ്ങി പ്രവൃത്തി ആരംഭിച്ചാല്‍ റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നിലവില്‍ പണി അവസാനിച്ച ഭാഗത്ത് നിന്നും പുനരാരംഭിക്കാതെ വ്യക്തി താല്‍പര്യത്തിന് കൗണ്‍സിലര്‍ മുന്‍തൂക്കം കൊടുക്കുകയാണെങ്കില്‍ ഡി വൈ എഫ് ഐ അഡ്‌ലേഡ് യൂണിറ്റ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നതാണെന്നും യൂണിറ്റ് പ്രസിഡന്റ് എ.കെ.അജിത്ത്,യൂണിറ്റ് സെക്രട്ടറി പി.എ.സബീര്‍,എക്‌സിക്യൂട്ടീവ് അംഗം എ.കെ.അഭിലാഷ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

Wayanad
English summary
Wayanad Local News about resort construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X