Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി: ഭക്ഷണമില്ലാത്തവര്‍ക്ക് നിത്യോപയോഗ സാധനങ്ങളെത്തിക്കും; സഹായഹസ്തവുമായി ജില്ലാഭരണകൂടം

കല്‍പ്പറ്റ: മഴക്കെടുതിയില്‍ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചുനല്‍കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍. ദുരിതാശ്വാസ ക്യാംപുകളില്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നിത്യോപയോഗസാധനങ്ങളുടെ കിറ്റ് നല്‍കാനും തീരുമാനമായി. ആദിവാസി കോളനികളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം ട്രൈബല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തും.

തിരുനെല്ലി, നൂല്‍പ്പുഴ, കണിയാമ്പറ്റ എന്നിവിടങ്ങളിലെ അടിയ, പണിയ, കാട്ടുനായ്ക, ഊരാള ആദിവാസികോളനികളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്ന കാര്യത്തിലും ഉടന്‍ തീരുമാനമാവും. ആദിവാസി കോളനികളിലെ പുനരധിവാസ പ്രവര്‍ത്തനത്തിന് മെന്റര്‍ ടീച്ചേഴ്‌സ്, ഊരു വിദ്യാകേന്ദ്രം വളണ്ടിയേഴ്‌സ്, സിആര്‍സി കോ-ഓര്‍ഡിനേറ്റേഴ്‌സിനൊപ്പം കോളനി നിവാസികളെക്കൂടി പങ്കെടുപ്പിക്കും.

Collector

കോളനി നിവാസികള്‍ക്കുകൂടി സ്വീകാര്യമായ വിധത്തില്‍ പുനരധിവാസം സാധ്യമാക്കുകയാണ് ജില്ലാഭരണകൂടത്തിന്റെ ലക്ഷ്യം. ക്യാംപുകളിലില്‍ കഴിയുന്നവരുടെ പുനരധിവാസം സംബന്ധിച്ചുള്ള കുറവുകള്‍ കണ്‍ട്രോള്‍ റൂമിയില്‍ അറിയിക്കാന്‍ ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണത്തെ മഴക്കെടുതിയില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനോപകരണങ്ങളും യൂണിഫോമുകളും നഷ്ടമായിരുന്നു.

ഇത്തരത്തില്‍ പഠനസാമഗ്രികള്‍ നഷ്ടമായവരുടെ ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശേഖരിക്കണം. സ്‌കൂള്‍ യൂണിഫോം തുണി ലഭ്യമാക്കിയാല്‍ കുടുംബശ്രീ അപ്പാരല്‍ പാര്‍ക്ക് വഴി സൗജന്യമായി തയ്ച്ച് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ക്യാമ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവരുടെ വീടുകളുടെ സുരക്ഷിതത്വം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമരാമത്ത് വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ജില്ലാകലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കാണ് ഏകോപന ചുമതല. വെള്ളം കയറിയ വീടുകളിലെ വൈദ്യുതീകരണ സംവിധാനം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സന്നദ്ധ സംഘടനാ സാങ്കേതിക പ്രവര്‍ത്തകരുടെ സഹകരണത്തോടെ അടയന്തരമായി പരിശോധിച്ച് കണക്ഷന്‍ പുനസ്ഥാപിക്കണം. വെള്ളപ്പൊക്കത്തില്‍ ചത്ത വളര്‍ത്തു മൃഗങ്ങളുടെ ജഡം സംസ്‌ക്കരിക്കുന്നതിലും പ്രത്യേക മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ട്.

കന്നുകാലികള്‍ ഉപജീവനമാര്‍ഗമായിരുന്നവര്‍ക്ക് താല്‍ക്കാലിക വരുമാമാര്‍ഗമെന്ന നിലയില്‍ കോഴിയെ നല്‍കാനും തീരുമാനമായിട്ടുണ്ട്. പുനരധിവാസ പ്രവര്‍ത്തനത്തിന് സന്നദ്ധത അറിയിച്ച് 1300 പേരാണ് ഇതിനകം ദുരന്ത നിവാരണ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. 23 സന്നദ്ധ സംഘടനകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇനിയും രജിസ്റ്റര്‍ ചെയ്യാം.

വെബ്‌സൈറ്റ് സലൃമഹമൃലരൌല.ശി, ഇ-മെയില്‍ ംലളീൃംമ്യമിറ@ഴാമശഹ.രീാ, ഫോണ്‍- 04936206265, 206267, ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റും ഫോണ്‍-04936204151. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ബുനധാഴ്ച കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം കെ.അജീഷ്, സബ്കളക്ടര്‍ എന്‍എസ്‌കെ. ഉമേഷ്, ഡെപ്യൂട്ടി കളക്ടര്‍ ഇ.പി. മേഴ്‌സി, ജില്ല തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+