Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലസമൃദ്ധിക്കായി അഞ്ചുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടി; മുന്നൂറ് അരുവികള്‍ പുനരുജ്ജീവിപ്പിക്കും

കല്‍പ്പറ്റ: ജലസമൃദ്ധിക്കായി അഞ്ചുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പദ്ധതികള്‍ വയനാട്ടില്‍ നടപ്പിലാക്കുന്നു. പരിപാടിയുടെ ഭാഗമായി മുന്നൂറ് അരുവികള്‍ പുനരുജ്ജീവിപ്പിക്കും. വയനാട്ടിലെ അന്യമാവുന്ന അരുവികളെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും വനം വകുപ്പും, ജില്ലാ സ്‌കൗട്ട് ആന്റ് ഗൈഡ്‌സും, വന്യജീവി സംരക്ഷണ സമിതിയും കൈ കോര്‍ക്കുന്നത്.

വിവിധ കാരണങ്ങളില്‍ ജില്ലയിലെ ജലസ്രോതസ്സുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നൂതന പദ്ധതി ആവിഷ്‌ക്കരിച്ച് ജലലഭ്യത ഉറപ്പുവരുത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി അരുവികളുടെയും പുഴകളുടെയും തീരങ്ങളില്‍ മുള, കൈത, നീര്‍മരുത് തുടങ്ങിയ ജലസംരക്ഷണ ചെടികള്‍ വെച്ചുപിടിപ്പിക്കും. കൂടാതെ മറ്റ് നൂതന വിദ്യാകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് അരുവികളെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് ജലസമൃദ്ധികൂട്ടാനും പദ്ധതിയിടുന്നു.

Jalasmrithi

ആദ്യഘട്ടത്തില്‍ ജില്ലയിലെ മൂന്നൂറ് അരുവികള്‍ ജലസമൃദ്ധമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്നതിനായി പ്രദേശവാസികളുടെയും, സര്‍ക്കാര്‍ സര്‍ക്കാതിര ഏജന്‍സികളുടെ സഹായവും പ്രതീക്ഷിക്കുന്നുണ്ട്. ലോകത്തിന് തന്നെ മാതൃകയാവുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജഡ്ജും, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനുമായ ഡോ.വി.വിജയകുമാര്‍ നിര്‍വഹിച്ചു.

വൈല്‍ഡ് ലൈഫ് ഡിവിഷന്‍ സുല്‍ത്താന്‍ ബത്തേരിയിലെ ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആന്റ് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,എന്‍.ടി.സാജന്‍ അധ്യക്ഷത വഹിച്ചു. ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ജില്ലാപ്രസിഡന്റ് ജോസ് പുന്നക്കുഴി, സോഷ്യല്‍ ഫോറസ്ട്രി ഡി എഫ് ഒ ഷജ്‌ന കരീം, കല്‍പ്പറ്റ എന്‍ എസ് എസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.കെ.സജികുമാര്‍, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, ഇന്ത്യ പ്രോഗ്രാം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അരുള്‍ ബാദുഷ, ജില്ലാ ലീഗ് സര്‍വീസസ് അതോറിറ്റി ജില്ലാസെക്രട്ടറിയും സബ് ജഡ്ജുമായ കെ.പി.സുനിത തുടങ്ങിയവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+