വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചുരം ബദല്‍റോഡ്: വയനാട്ടുകാരുടെ പ്രക്ഷോഭത്തിന് തുടക്കമായി, തു

  • By Desk
Google Oneindia Malayalam News

പടിഞ്ഞാറത്തറ: ചുരം ബദല്‍ റോഡിനായുള്ള ജനകീയപ്രക്ഷോഭത്തിന് പടിഞ്ഞാറത്തറയില്‍ ആവേശകരമായ തുടക്കം. ഏറ്റവും എഴുപ്പത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാവുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിലേക്ക് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ച് നടത്തി. തരിയോട്, വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും മുഴുവന്‍ ജനപ്രതിനിധികളുടെയും നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

അതേസമയം, വിലക്കുകള്‍ ലംഘിച്ച് നിര്‍ദ്ദിഷ്ട പടിഞ്ഞാറെത്തറ-പൂഴിത്തോട് റോഡ് പ്രതീകാത്മകമായി നിര്‍മാണം നടത്താനുള്ള നാട്ടുകാരുടെ നീക്കം പോലീസ് തടഞ്ഞു. ചുരം ബദല്‍ റോഡായി പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിര്‍മാണത്തിന് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് രൂപീകരിച്ച ആക്ഷന്‍കമ്മറ്റിയാണ് ഒരാഴ്ച മുമ്പ് യോഗം ചേര്‍ന്ന് വനഭൂമിയില്‍ കയറി റോഡ് നിര്‍മാണം നടത്താന്‍ തീരുമാനിച്ചത്.

പ്രസ്തുത വിഷയം കൂടുതല്‍ വാര്‍ത്തയാക്കാതെ തന്നെ ഇന്നലെ രാവിലെ മുതല്‍ ജനപ്രതിനിധകളും നാട്ടുകാരും പടിഞ്ഞാറത്തറയിലെ വ്യാപാരികളും റോഡ് പ്രവൃത്തി തുടങ്ങേണ്ട കുറ്റിയാംവയലിലെത്തി. എന്നാല്‍ പോലീസിനും വനം വകുപ്പിനും തങ്ങള്‍ക്ക് ലഭിച്ച വിവരമനുസരിച്ച് വനത്തിനുള്ളില്‍ കയറുന്നത് തടയാന്‍ വന്‍സന്നാഹമൊരുക്കിയിരുന്നു. ഇതോടെ റോഡ് നിര്‍മാണം ഉപേക്ഷിച്ച് വനത്തിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാരെ വനാതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ മുമ്പായി ബാരിക്കേഡ് തീര്‍ത്ത് പോലീസ് തടഞ്ഞു.

തുടര്‍ന്ന് പ്രതിഷേധവുമായി ജനങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇവരുമായി നോര്‍ത്ത് വയനാട് ഡി എഫ് ഒ രഞ്ജിത്ത്കുമാര്‍ ചര്‍ച്ച നടത്തി. തുടര്‍നടപടികള്‍ സീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പേരാണ് അണിനിരന്നത്. കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ സി കെ ശശീന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

തരിയോട് പഞ്ചായത് പ്രസിഡന്റ് റീനാസുനില്‍,വെള്ളമുണ്ട പഞ്ചായത് പ്രസിഡന്റ് പി തങ്കമണി,,പടിഞ്ഞാറെത്തറ പഞ്ചായത് പ്രസിഡണ്ട് പി ജി സജഷേ് ബ്ലോക്പഞ്ചായത്തംഗം പി സി മമ്മൂട്ടി,വ്യാപാരിവ്യവസായി പടിഞ്ഞാറെത്തറ യൂണിറ്റ് പി കെ ദേവസ്യ,കെ മുഹമ്മദ് ബഷീര്‍,കെ ജോണി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ത്രിതല പഞ്ചായത് പര്തിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,പടിഞ്ഞാറെത്തറ വ്യാപാരിവ്യവസായികള്‍ നാട്ടുകാര്‍ തുടങ്ങി 200 ഓളം പേര്‍ സമരത്തില്‍ പങ്കെടുത്തു.

കല്‍പ്പറ്റ,വൈത്തിരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പോലീസും കല്‍പ്പറ്റ റെയിഞ്ച് ഓഫീസറുടെ കീഴില്‍ വനം വകുപ്പും സുരക്ഷക്കായുണ്ടായിരുന്നു.വ യനാട്ടില്‍ നിന്നുള്ള പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് പേരാമ്പ്ര പൂഴിത്തോട് നിന്നും പൂഴിത്തോട് റോഡ് കര്‍മസമിതിയുടെ നേതൃത്വത്തിലും വനത്തിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൂഴിത്തോട് വെച്ച് പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.

ക്യാപ്ഷന്‍

1. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് അടിയന്തരമായി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തിയ മാര്‍ച്ച് സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

2. പ്രക്ഷോഭ പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ചില്‍ അണിനിരന്നവര്‍

Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X