Get Updates
Get notified of breaking news, exclusive insights, and must-see stories!

നക്ഷത്ര ആമയെ വിൽക്കാൻ ശ്രമം: ആമയെ കടത്തിയ നാല് പേർ വനപാലകരുടെ പിടിയില്‍!

കല്ലറ: നക്ഷത്ര ആമയെ കടത്തി വിൽക്കാൻ ശ്രമയ്ക്കുന്നതിനിടെ കടത്തിയ നാല് പേർ വനപാലകരുടെ പിടിയിലായി. ആലം കോട് കുന്നുവാരം സീയാദ് മൻസിലിൽ എ. സിയാദ് (37), വർക്കല ചാലുവിള ചരുവിള പുത്തൻ വീട്ടിൽ മുസ്മിൽ (39), വർക്കല അരിവാളൂർ താഴെ വെട്ടൂർ മക്ക ഹൗസിൽ ജാഫർ, കന്യാകുമാരി വെള്ളച്ചിപ്പാറ കുഞ്ചിമൂട് പാലത്തിങ്കൽ ഹൗസിൽ അജിത് ( 25) എന്നിവരാണ് പിടിയിലായത്.

tortorise

കഴിഞ്ഞ ദിവസം രാത്രി വാമനപരും ജം ജംഗഷന് സമീപം വച്ചാണ് സംഭവം. ഫോറസ്റ്റ് ഇന്റലിജൻസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പാലോട് ഫോറസ്റ്റ് റെയിഞ്ച് ഒാഫിസർ രതീഷിന്റെ നിർദ്ദേശപ്രകാരം സെക്ഷൻ ഫോറസ്റ്റ് ആഫീസർ ബിന്ദുരാജ്, ബീറ്റ് ഫോറസ്റ്റ് ആഫീസർ അനിൽ ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തിന്റെ കയ്യിൽ നിന്നും നക്ഷത്ര ആമയേയും കണ്ടെടുത്തു. നക്ഷത്ര ആമയെ വാങ്ങാനെന്ന വ്യാജേനയാണ് വനപാലകർ പ്രതികളെ സമീപിച്ചത്. ഒരു ആമയ്ക്ക് 17 ലക്ഷമ രൂപ വില പറഞ്ഞ് സമ്മതിച്ച ശേഷം പ്രതികൾ ആമയുമായി ജംഗഷന് സമീപം കാറിൽ കാത്തിരിയ്ക്കുമ്പോഴാണ് വേഷം മാറിയെത്തിയ വനപാലകർ എത്തി പിടികൂടുന്നത്. പ്രതികളെ റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+