വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്: വയനാട്ടില്‍ എസ്എഫ്ഐക്ക് ആധിപത്യം

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കോഴിക്കോട് സര്‍വകലാശാലക്ക് പിന്നാലെ കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും വയനാട്ടില്‍ എസ്എഫ്ഐയുടെ ആതിപഥ്യം. തെരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ അഞ്ച് കോളേജുകളില്‍ നാലിടത്ത് എസ്എഫ്ഐ മുഴുവന്‍ സീറ്റുകളും നേടി.

<strong>ബിജെപിയെ ഒപ്പം നിര്‍ത്തുന്നതില്‍ രണ്ട് മനസ്... തെലങ്കാനയില്‍ ആശയക്കുഴപ്പം മാറാതെ കെസിആര്‍!!</strong>ബിജെപിയെ ഒപ്പം നിര്‍ത്തുന്നതില്‍ രണ്ട് മനസ്... തെലങ്കാനയില്‍ ആശയക്കുഴപ്പം മാറാതെ കെസിആര്‍!!

മാനന്തവാടി ഗവ.കോളേജ്, പി കെ കാളന്‍ മെമ്മോറിയല്‍ അപ്ലൈഡ് സയന്‍സ് കോളേജ്, മാനന്തവാടി മേരി മാത കോളേജ് , മാനന്തവാടി യൂണിവേഴ്സിറ്റി സെന്റര്‍ എന്നിവിടങ്ങളിലാണ് എസ്എഫ്ഐ മുഴുവന്‍ സീറ്റുകളിലും വിജയിച്ചത്. കൂളിവയല്‍ ഇമാംഗസാലിയില്‍ എം എസ് എഫിനാണ് വിജയം. കാലിക്കറ്റ് സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 11 കോളേജുകളില്‍ പത്തിലും എസ് എഫ് ഐ തകര്‍പ്പന്‍ വിജയമാണ് നേടിയത്.

SFI

കെ എസ് യു, എം എസ് എഫ് സഖ്യം യു ഡി എസ് എഫായി മത്സരിച്ചിട്ടും ഒരിടത്തും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. മിക്ക കോളജുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോലും കെ എസ് യു-എം എസ് എഫ് സഖ്യത്തിന് സാധിച്ചില്ല. നോമിനേഷന്‍ പരിശോധനാവേളയില്‍ തന്നെ ജില്ലയിലെ വിവിധ കോളജുകളില്‍ എസ് എഫ് ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കെ എസ് യു തുടര്‍ച്ചയായി ജയിച്ചുകയറാറുണ്ടായിരുന്ന മാനന്തവാടി മേരിമാതാ കോളജില്‍ 14 സീറ്റുകളിലും, മാനന്തവാടി ഗവ. കോളജില്‍ 12 സീറ്റുകളിലും, പി കെ കാളന്‍ മെമ്മോറില്‍ അപ്ലൈഡ്‌സയന്‍സ് കോളജില്‍ മൂന്നിടത്തും എസ് എഫ് ഐക്ക് മത്സരമില്ലാതെ തന്നെ വിജയിച്ചുകയറാന്‍ പറ്റി. ജില്ലയില്‍ ആകെ രണ്ടിടത്ത് മാത്രമാണ് നിലവില്‍ യു ഡി എഫ് എഫ് സഖ്യത്തിന് നേടാനായത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഡബ്ല്യു എം ഒ കോളജ് മുട്ടിലും, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള പനമരം കൂളിവയല്‍ ഇമാം ഗസാലി കോളജും. കൂളിവയല്‍ ഇമാം ഖസാലി കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 11 സീറ്റുകളില്‍ 10 സീറ്റുകളിലാണ് യു.ഡി.എസ്.എഫ് വിജയിച്ചത്. എട്ട് മേജര്‍ സീറ്റുകളിലും രണ്ട് റെപ്രസെന്റേറ്റീവ് സീറ്റുകളിലുമാണ് യു.ഡി.എസ്.എഫ് വിജയിച്ചത്. എസ്.എഫ്.ഐക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.

Wayanad
English summary
Wayanad Local News about SFI won college union election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X