Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് ശ്രേയസ് പുരസ്‌കാരം സമര്‍പ്പിച്ചു

സുല്‍ത്താന്‍ബത്തേരി: സീറോ മലങ്കരസഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് ശ്രേയസ് പുരസ്‌കാരം സമര്‍പ്പിച്ചു. സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവയ്ക്കുന്നവര്‍ക്ക് ശ്രേയസ് നല്‍കുന്നതാണ് മോറാന്‍ മോര്‍ സിറില്‍ ബസേലിയോസ് കാതോലിക്കോസ് പുരസ്‌കാരം.

ബത്തേരി സെന്റ് ജോസഫ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബത്തേരി രൂപതയുടെ മെത്രാപ്പോലീത്ത ജോസഫ് മാര്‍ തോമസ് തിരുമേനി അവാര്‍ഡ് സമ്മാനിച്ചു. റവ. മോണ്‍.മാത്യുഅറമ്പന്‍കുടി, റവ. മോണ്‍.തോമസ് കാഞ്ഞിരമുകളില്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഇടയത്ത്, ടി. എല്‍.സാബു, റോസക്കുട്ടി ടീച്ചര്‍, സിസ്റ്റര്‍ ഗീത, മോണ്‍. എല്‍ദോ പുത്തന്‍കണ്ടത്തില്‍, പി. എം ജോയി, ഫാ.ടോണി കോഴിമണ്ണില്‍, വി.പി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Sreyas puraskaram

രാവിലെ സെന്റ് തോമസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ ബലിയോടെയാണ് ജുബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജുബിലി ഉദ്ഘാടന സംമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വ്യക്തികള്‍ക്കുളള അവാര്‍ഡുകളും വിതരണം ചെയ്തു.

ശ്രേയസിന്റെ വിവിധ സാമൂഹ്യവികസന പ്രവര്‍ത്തന മേഖലകളില്‍ പ്രത്യേകിച്ച് ആദിവാസി സമൂഹവികസനം, ഗ്രാമീണവികസനം, പ്രക്യതി സംരക്ഷണം എന്നിവയ്ക്ക് നേത്യത്വം നല്‍കിയും, ശ്രേയസിന്റെ വളര്‍ച്ചയില്‍ ആശയംകൊണ്ടും കര്‍മ്മംകൊണ്ടും കരുത്തു പകരുകയും വയനാടിന്റെ മതസൗഹാര്‍ദ്ദത്തിനും സാംസ്‌കാരിക വളര്‍ച്ചയ്ക്കും നിസ്തുലമായ നേത്യത്വം നല്‍കുകയും ചെയ്തിന്റെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+