Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരുന്നുകളുടെ സഹായം കലക്‌ട്രേറ്റിലേക്ക് ഒഴുകുന്നു; ചൊവ്വാഴ്ചയുമെത്തി നിരവധി പേര്‍

കല്‍പ്പറ്റ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കലക്‌ട്രേറ്റിലെത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. ഓരോ ദിവസവും നിരവധി കുട്ടികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറാനായി കല്‍പ്പറ്റയിലെത്തുന്നത്. ചൊവ്വാഴ്ച കളക്ടറേറ്റിലെത്തിയ സഹോദരിമാരായ ഹൃദ്യ സതീഷനും അനന്യ സതീഷനും സഹോദരന്‍മാരായ അര്‍ജുന്‍ ബിജുവും സൂര്യ കൃഷ്ണനും ശ്രദ്ധേയരായി.

എല്‍.കെ.ജി മുതല്‍ നൃത്തമഭ്യസിക്കുന്ന ഹൃദ്യയും അനുജത്തി അനന്യയും നാളിതുവരെ സമ്പാദ്യമായി കരുതിയ 5000 രൂപയുമായാണ് അമ്മയോടൊപ്പം നേരിട്ടെത്തി കലക്ടര്‍ കേശവേന്ദ്രകുമാറിന് തുക കൈമാറിയത്. മുട്ടില്‍ പഞ്ചായത്തിലെ എടപെട്ടി സ്വദേശികളായ സി. സതീഷന്‍-ശ്രീജ സതീഷന്‍ ദമ്പതികളുടെ മക്കളാണ് ഇരുവരും.

Gandhi smaraka footbal academy

ചുള്ളിയോട് ഗാന്ധി സ്മാരക ഫുട്‌ബോള്‍ അക്കാദമി വിദ്യാര്‍ത്ഥികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനവുമായെത്തി. എട്ടു മുതല്‍ 14 വയസ് വരെയുള്ള എണ്‍പതോളം കുട്ടികള്‍ സ്വരുകൂട്ടിയ 10,000 രൂപയുമായാണ് ക്ലബ്ബ് സെക്രട്ടറി കെ.സി ഗംഗാധരന്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സോളമന്‍, മെംബര്‍ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ ഷമീന്‍ അഷ്‌റഫ്, എല്‍ദോ സണ്ണി, അമല്‍ ബാബു, എബിന്‍ ബാബു, നിതിന്‍, സിനാന്‍, അഫലുറഹ്മാന്‍ എന്നിവര്‍ ജില്ലാ കളക്ടറേറ്റിലെത്തി തുക കളക്ടര്‍ ഇന്‍ ചാര്‍ജ് കേശവേന്ദ്ര കുമാറിനെ ഏല്‍പ്പിച്ചത്.

ഇവരെ കൂടാതെ ചെസ്സ് ഇന്റര്‍നാഷണല്‍ റൈറ്റ്അപ് പ്ലയര്‍ കൂടിയായ അര്‍ജുന്‍ ബിജുവും അനുജന്‍ സൂര്യകൃഷ്ണയും കൂടി 5000 രൂപയും നേരിട്ട് കളക്ടറേറ്റിലെത്തി തുക കൈമാറി. അര്‍ജുന്‍ ചെസ് മത്സരങ്ങളില്‍ നിന്നും ലഭിച്ച തുക സ്വരുകൂട്ടിവെച്ചപ്പോള്‍ അനുജന്‍ സൂര്യകൃഷ്ണ തന്റെ കൈയിലുണ്ടായിരുന്ന വിഷുകൈനീട്ടം കിട്ടിയ 500 രൂപയും ദുരിതാശ്വാസനിധിയിലേക്കായി കൈമാറുകയായിരുന്നു.

Hridhya and Ananya

ബത്തേരി ബിനാച്ചി എച്ച്.എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍, സൂര്യകൃഷ്ണ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും. പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറും പൊതുപ്രവര്‍ത്തകനുമായ പി.സി ബിജുവും കെ.പി തുഷാരയുമാണ് മാതാപിതാക്കള്‍.



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+