വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരന്തനിവാരണമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളുടെ പഠനയാത്ര; ആറാട്ടുപാറയിലെത്തിയത് നിരവധി പേര്‍

  • By Desk
Google Oneindia Malayalam News

മീനങ്ങാടി: ദുരന്തം വരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നതിനും ദുരന്തനിവാരണത്തിനും ലക്ഷ്യമിട്ട് അതീവ പരിസ്ഥിതി പ്രാധാനമേഖലയായ ആറാട്ടുപാറയിലേക്ക് വിദ്യാര്‍ത്ഥികള്‍ പഠനയാത്ര നടത്തി. വയനാടിന്റെ കാലാവസ്ഥാ നിര്‍ണയത്തില്‍ ആറാട്ടുപാറ വഹിക്കുന്ന സുപ്രധാനമായ പങ്കിനെ കുറിച്ച് പഠിക്കുകയെന്നതായിരുന്നു യാത്രയുടെ മുഖ്യവിഷയം.

<strong>ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: നായാട്ടുസംഘത്തിലെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍</strong>ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: നായാട്ടുസംഘത്തിലെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

മീനങ്ങാടി ഗവ. ജി എച്ച് എസ് എസിലെ എന്‍സ് എസ് യൂണിറ്റ്, ഫോറസ്ട്രി ക്ലബ്ബ്, റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ലബ്ബ്, ബയോ ഡൈവോഴ്‌സിറ്റി ക്ലബ്ബ്, ഭൂമിമിത്രാ സേനാക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിലായിരുന്നു വിദ്യാര്‍ത്ഥികളുടെ പഠനയാത്ര. പ്രദേശത്ത് ക്വാറി പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ സമിതിയുടെ കണ്ടെത്തലുകളെ കുറിച്ചുള്ള വിവരങ്ങളായിരുന്നു വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചക്കെടുത്തത്.

Students in Arattupara

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടന്ന ചര്‍ച്ചയില്‍ വയനാടിന്റെ കാലാവസ്ഥാ വ്യതിയാനത്തില്‍ ആറാട്ടുപാറ വഹിക്കുന്ന പങ്കിനെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധ്യമായി. പ്രദേശത്തിന്റെ ജൈവപ്രാധാന്യം കണക്കിലെടുത്ത് ഈ പ്രദേശം സംരക്ഷിക്കുന്നതായി നിവേദനം തയ്യാറാക്കി ദുരന്ത നിവാരണസമിതിക്ക് സമര്‍പ്പിക്കാനും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്. പഠനയാത്രയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വിത്തുപന്ത് നിര്‍മ്മിച്ച് ആറാട്ടുപാറക്ക് ചുറ്റും പാകി.

ജൈവസംരക്ഷണമതില്‍ തീര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആറാട്ടുപാറക്ക് സമീപം സ്ഥിതി ചെയ്യുന്ന 2500 വര്‍ഷത്തിലധികം പഴക്കമുള്ള മുനിയറയും വിദ്യാര്‍ത്ഥികള്‍ പഠനവിധേയമാക്കി. ആറാട്ടുപാറക്ക് സമീപം ക്വാറികള്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടെ നേരത്തെ പരാതികളുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പഠനയാത്ര.

എ പി അനസൂയ, ലക്ഷ്മി ആന്‍സ്, ബേസില്‍ കെ, എസ് ശ്രീരാം, അഞ്ജലിമോള്‍, എസ് റോബിന്‍ എന്നിവരാണ് പഠനയാത്രക്ക് നേതൃത്വം നല്‍കിയത്. എം കെ രാജേന്ദ്രന്‍, എന്‍ കെ ജോര്‍ജ്, വി ജേക്കബ്, ജി ജെയ്‌സന്‍, പി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News about student's study tour to 'Arattupara'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X