വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചുരത്തില്‍ ഒരു മാസത്തിനകം ചരക്ക് ഗതാഗതം പുനസ്ഥാപിക്കും: വയനാടിന് കോഴിക്കോട് കലക്ടറുടെ ഉറപ്പ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഒരു മാസത്തിനകം താമരശ്ശേരി ചുരം റോഡിന്റെ ആറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ചരക്ക് ഗതാഗതം പുന:സ്ഥാപിക്കാമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് സംഘത്തിന് കോഴിക്കോട് ജില്ലാ കലക്ടറുടെ ഉറപ്പ്. വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെബി നസീമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചുരത്തിലെ ചരക്ക് വാഹനങ്ങളുടെ ഗതാഗത തടസം നീക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാകലക്ടര്‍ യു വി ജോസിനെ നേരില്‍ സമീപിച്ചത്.

ചുരം റോഡ് അറ്റകുറ്റപ്പണി തീര്‍ത്ത് വയനാട് ജില്ലയിലെ നിര്‍മ്മാണമേഖലയിലെ സ്തംഭ വനാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ജില്ലാപഞ്ചായത്തിന്റെ പ്രധാന ആവശ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമയെ കൂടാതെ വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.മിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കളക്ടറെ നേരില്‍ കണ്ടത്.

collectoruvjose

വയനാട് ചുരത്തിലൂടെ ചരക്ക് വാഹനങ്ങള്‍ക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലയിലെ നിര്‍മ്മാണമേഖലയടക്കം സ്തംഭനാവസ്ഥയിലാണ്. ജില്ലയില്‍ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ ടെണ്ടറിലേക്ക് എത്തിയിരിക്കുകയാണ്. നിലവില്‍ വയനാട്ടില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ നിര്‍മാണ വസ്തുക്കള്‍ വരേണ്ടത് അയല്‍ ജില്ലകളില്‍ നിന്നുമാണ്. ചുരം റോഡുകളില്‍ ചരക്ക് വാഹനങ്ങള്‍ നിരോധിച്ചിരിക്കുന്നതുമൂലം നിര്‍മ്മാണസാമഗ്രികള്‍ ജില്ലയിലെത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇത് മൂലം ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിശ്ചലമായിരിക്കുന്ന അവസ്ഥയാണ്. അതുകൊണ്ട് അടിയന്തിരമായി ചുരം റോഡുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി റോഡ് ചരക്ക് വാഹനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് ജില്ലാപഞ്ചായത്ത് സംഘം ആവശ്യപ്പെട്ടു.

Wayanad
English summary
Wayanad Local News thamassery ghat re construction works.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X