• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കര്‍ക്കിടക വാവുബലി; തിരുനെല്ലിയിലും പൊന്‍കുഴിയിലും വള്ളിയൂര്‍ക്കാവിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  • By desk

കല്‍പ്പറ്റ: പിതൃതര്‍പ്പണത്തിന് പ്രസിദ്ധമായ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലും, പൊന്‍കുഴി ശ്രീരാമക്ഷേത്രത്തിലും കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുനെല്ലിയില്‍ ആഗസ്റ്റ് 11ന് രാവിലെ 2.30 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ഭക്തജനങ്ങളുടെ സൗകര്യത്തിന് കുടുതല്‍ കര്‍മ്മികളേയും ബലി സാധനങ്ങളുടെ വിതരണത്തിന് പാവനാശി നിയില്‍ പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്.

ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വിപുലമായ ട്രാഫിക്ക് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ, ടാക്‌സി വാഹനങ്ങള്‍ കാട്ടിക്കുളത്ത് പാര്‍ക്ക് ചെയ്യണമെന്നും കാട്ടിക്കുളം മുതല്‍ തിരുനെല്ലിക്ഷേത്രം വരെ കെ.എസ്. ആര്‍.ടി. സിയും പ്രിയദര്‍ശനിയും ചെയിന്‍ സര്‍വ്വിസ് നടത്തുമെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ സൗജന്യമായി അത്താഴവും പ്രഭാതഭക്ഷണവും എര്‍പ്പെടുത്തിയിട്ടുണ്ട്.

Bali Tharppanam

ഉച്ചക്ക് ഒരു മണി വരെയാണ് ബലി തര്‍പ്പണം നടക്കുക. പൊന്‍കുഴിയില്‍ അന്നേദിവസം പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മഹാഗണപതി ക്ഷേത്രസമിതിയുടെയും നേതൃത്വത്തില്‍ പൊന്‍കുഴി ശ്രീരാമകൃഷി ക്ഷേത്രത്തിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ബലിത്തര്‍പ്പണത്തിനെത്തുന്ന വിശ്വാസികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ജില്ലകളില്‍ നിന്നും, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമടക്കം പതിനായിരം പേര്‍ ബലിതര്‍പ്പണത്തിനെത്തുമാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്ര മേല്‍ശാന്തി ഗിരീഷ് അയ്യന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 500 പേര്‍ക്ക് ഒരേസമയം തര്‍പ്പണം നടത്താം. ടിക്കറ്റ് കൗണ്ടറിനും, ബലിസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെ എസ് ആര്‍ ടി സി ബത്തേരിയില്‍ നിന്നും പുലര്‍ച്ചെ നാല് മണി മുതല്‍ സ്‌പെഷ്യല്‍ ട്രിപ്പുകള്‍ ആരംഭിക്കും.

സേവാഭാരതിയുടെയും, സത്യസായി സേവാസംഘടനകളുടെയും നേതൃത്വത്തില്‍ സൗജന്യ ലഘുഭക്ഷണ വിതരണവും നടത്തും. മഴ ശക്തമായത് കൊണ്ട് പുഴയില്‍ ഫൈബര്‍ ബോട്ടുകള്‍ നിര്‍ത്തി ഫയര്‍ ആന്റ് റസ്‌ക്യു സേന സുരക്ഷക്കായി നിലയുറപ്പിക്കും. ആരോഗ്യവകുപ്പ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കും. വന്യമൃഗഭീഷണി നേരിടാന്‍ വനം വന്യജീവി വകുപ്പിന്റെ പ്രത്യേക പട്രോളിംഗ് സേവനവുമുണ്ടായിരിക്കും. സേവനസന്നദ്ധരായ 200 വളണ്ടിയര്‍മാരുടെ സേവനവും അന്നേ ദിവസം ലഭ്യമാക്കും.

വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ആഗസ്റ്റ് 11ന് രാവിലെ 5മണി മുതല്‍ 11 മണി വരെയാണ് ബലിതര്‍പ്പണം. ദേവസ്വവും സംഘാടക സമതിയുമാണ് സൗകര്യമേര്‍ പ്പെടുത്തുന്നത്. പ്രഭാതഭക്ഷണവും താമസസൗകര്യവും ഏര്‍പ്പെടുത്തിയെന്നും മെഡിക്കല്‍, പോലിസ്, ഫയര്‍ഫോഴ്‌സ്, നഗരസഭ എന്നിവരുടെ സഹകരണങ്ങളും ഒരുക്കിയതായും സംഘാടകസമതി അറിയിച്ചു.

Wayanad

English summary
Wayanad Local News about Karkidaka vavu bali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more