വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്: ഓടപ്പള്ളത്ത് കടുവയെ ചത്തനിലയില്‍ കണ്ടെത്തി, ഇന്ത്യയില്‍ കടുവകളുടെ എണ്ണം കുറയുന്നതായി കണക്ക്

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിക്കടുത്ത് ഓടപ്പള്ളത്ത് കടുവയെ ചത്തനിലയില്‍ കണ്ടെത്തി. കുറിച്യാട് റെയിഞ്ചില്‍ ഓടപ്പള്ളം പുതുവീട് കോളനിക്ക് സമീപമുള്ള വനത്തിലാണ് പത്ത് വയസുള്ള ആണ്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് കാലി മേയ്ക്കാന്‍ പോയ പ്രദേശവാസികളാണ് കടുവയുടെ ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജന്‍, കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരുടെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു.

പോസ്റ്റ്‌മോര്‍ട്ടമടക്കമുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. പ്രായാധിക്യമാണ് മരണകാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന പ്രാഥമിക നിഗമനം. അതേസമയം, ദേശീയ മൃഗമായ കടുവയുടെ അംഗബലം ഓരോ വര്‍ഷവും കുറയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1947ല്‍ 40,000 ഓളം കടുവകളുണ്ടെന്ന് കണക്കാക്കിയിരുന്ന ഇന്ത്യയില്‍ നിലവില്‍ അവയുടെ എണ്ണം 1800ന് താഴെയാണ്. രാജ്യത്തെ കാടുകളില്‍ 1,706 കടുവകള്‍ ഉള്ളതായാണ് 2005ല്‍ രൂപീകൃതമായ ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ (എന്‍.ടി.സി.എ) 2010ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014ലെ കണക്കില്‍ ഇതിലും കുറഞ്ഞു. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം റെയ്ഞ്ചില്‍പ്പെട്ട പാപ്ല ശേരിയിലായിരുന്നു ഏറ്റവും ഒടുവിലുത്തെ കടുവാമരണം.

tiger-

2012ല്‍ മാത്രം 72 കടുവകള്‍ ചത്തതായാണ് ദേശീയകണക്ക്. മഹാരാഷ്ട്രയില്‍ 13-ഉം മധ്യപ്രദേശില്‍ 12-ഉം ഉത്ത രാഖണ്ഡില്‍ 11-ഉം കേരളത്തില്‍ വയനാട്ടിലെ ബത്തേരി മൂലങ്കാവിനടുത്ത് സ്വകാര്യ തോട്ടത്തില്‍ വെടി വെച്ചു കൊന്നതടക്കം അഞ്ചും തമിഴ്‌നാട്ടില്‍ ഒന്നും കടുവകള്‍ അക്കൊല്ലം ചത്തു. 2013ല്‍ ചത്ത 63 കടുവകളില്‍ 14 എണ്ണം വേട്ടക്കാരുടെ ഇരക ളായി രുന്നുവെന്നും സര്‍വെ വ്യക്തമാക്കുന്നു. 2014ന് ശേഷമുള്ള കണക്കുകള്‍ ഔദ്യോഗിക കണക്കുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമല്ല. വന്യമൃഗശല്യത്തിനെതിരെ വയനാട്ടില്‍ ശക്തായ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് കടുവയുടെ സാന്നിധ്യം വീണ്ടും ശരിവെച്ച് കൊണ്ട് ഓടപ്പള്ളത് ചത്തനിലയില്‍ കണ്ടെത്തിയിട്ടുള്ളത്.

Wayanad
English summary
wayanad local news tiger found dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X