വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്‍പ്പറ്റയിലെ ട്രാഫിക് പരിഷ്കരണം: വ്യാപക പ്രതിഷേധം, പാര്‍ക്കിംഗും പ്രതിഷേധത്തിന് കാരണം!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ നഗരത്തില്‍ ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന ട്രാഫിക് പരിഷ്‌കാരത്തിനെതിരെ വ്യാപക പരാതി. ടൗണിലെ വാഹനത്തിരക്ക് കുറഞ്ഞെങ്കിലും ചില നിര്‍ദേശങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ചുങ്കം-പള്ളിത്താഴെ-ആനപ്പാലം വണ്‍വേ, പഴയ, പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഓട്ടോ സ്റ്റാന്‍ഡുകള്‍, പാര്‍ക്കിംഗ്-നോ പാര്‍ക്കിംഗ് എരിയകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതലും പരാതികളുള്ളത്.

പടിഞ്ഞാറത്തറ ഭാഗത്ത് നിന്നുമുള്ള യാത്രക്കാര്‍ക്ക് പഴയ ബസ്റ്റാന്റിലെത്താനാവാത്തും പരാതിക്കിടയാക്കിയിട്ടുണ്ട്. ട്രാഫിക് പരിഷ്‌ക്കരണമനുസരിച്ച് മാനന്തവാടി, ബത്തേരി ഭാഗങ്ങളില്‍നിന്നുള്ള ലോക്കല്‍ ബസുകള്‍ക്ക് പഴയ സ്റ്റാന്‍ഡില്‍ പ്രവേശനമില്ല. ബസുകള്‍ സ്റ്റാന്റിന് മുന്നിലെ ബസ് ബേയില്‍ ആളെയിറക്കിയാണ് ബസുകള്‍ പുതിയ സ്റ്റാന്‍ഡിലേക്കു പോകേണ്ടത്. ദേശീയപാതയില്‍ ആളെയിറക്കുന്നത് മൂലം ഈ ഭാഗത്ത് ട്രാഫിക്ക് കുരുക്ക് കൂടിയിട്ടുണ്ട്.

kalpettatown-

പഴയ ബസ്റ്റാന്റിന് മുമ്പിലെ ബസ് ബേയിലായിരുന്നു അദ്യം ഓട്ടോസ്റ്റാന്റുണ്ടായിരുന്നത്. ഇവിടെ നിന്നും ന്യൂഫോം ഹോട്ടല്‍ മുതല്‍ അരുണ്‍ ടൂറിസ്റ്റ് ഹോം വരെയുള്ള സ്ഥലത്താണ് ഓട്ടോസ്റ്റാന്റിന് സ്ഥലം അനുവദിച്ചത്. ഇതാണ് വ്യാപാരികള്‍ക്കടക്കം ഇപ്പോള്‍ ദുരിതമായിരിക്കുന്നത്. ദേശീയപാതയോട് ചേര്‍ന്നുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകള്‍ക്ക് ഓട്ടോ പാര്‍ക്ക് ചെയ്ത് തുടങ്ങിയതോടെ പ്രവേശിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ഓട്ടോഡ്രൈവര്‍മാര്‍ക്കും ഇത് ദുരിതമായിരിക്കുകയാണ്. സ്ഥലപരിമിതിയാണ് പ്രധാനപ്രശ്‌നം.

പുതിയ സ്റ്റാന്‍ഡിനടുത്ത് ലിയോ ജംഗ്ഷനിലെ ഓട്ടോ പാര്‍ക്കിംഗ് യാത്രക്കാര്‍ക്ക് സൗകര്യം ചെയ്യുന്ന വിധത്തിലല്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ഓട്ടോറിക്ഷകള്‍ സ്റ്റാന്റുകളില്‍ നിന്നു മാത്രമെ ട്രിപ്പ് എടുക്കാവു എന്ന നിര്‍ദേശവും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ടൗണിന്റെ പ്രധാന ഭാഗമായ ആനപ്പാലത്ത് നിന്നും മുണ്ടേരിക്കുള്ള വണ്‍വേയും അവിടെ നിന്നും തിരികെ പള്ളിത്താഴെ വഴി തിരിച്ചുവരുന്നതും യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

കൂടാതെ എസ് ബി ഐക്ക് മുമ്പിലെ ബസ്റ്റോപ്പ് ഒഴിവാക്കി അവിടെ ഒട്ടോസ്റ്റാന്റ് അനുവദിച്ചതിലും പരാതികളുണ്ട്. അന്തര്‍ സംസ്ഥാന, നൈറ്റ് സര്‍വീസ് ബസുകള്‍ പുതിയ സ്റ്റാന്‍ഡില്‍ നിന്നു മാത്രമേ യാത്രക്കാരെ കയറ്റാവൂ എന്ന വ്യവസ്ഥയിലും പൊതുജനങ്ങള്‍ക്ക് അമര്‍ഷമുണ്ട്. അതേസമയം, രാവിലെ ഒമ്പതു മുതല്‍ 11 വരെയും ഉച്ചകഴിഞ്ഞ് മൂന്നര മുതല്‍ വൈകുന്നേരം ആറു വരെയും ചരക്കുവാഹനങ്ങള്‍ക്കു ടൗണില്‍ പ്രവേശനം നിരോധിച്ചതും, ബത്തേരി, മാനന്തവാടി ഭാഗങ്ങളില്‍നിന്നു നഗരത്തിനു പുറത്തേക്കുള്ള ആംബുലന്‍സുകള്‍ ബൈപാസിലൂടെ തിരിച്ചുവിടുന്നതും ജനങ്ങള്‍ സ്വാഗതം ചെയ്യുന്നുണ്ട്. നോ പാര്‍ക്കിംഗ് ഏരിയകള്‍ നിര്‍ണയിച്ചതില്‍ അപാകതയുണ്ടെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ഒരുമാസത്തിന് ശേഷം ഗതാഗതപരിഷ്‌ക്കരണത്തില്‍ അപാകതയുണ്ടെങ്കില്‍ പരാതിപ്പെടാന്‍ അവസരമുണ്ട്.

Wayanad
English summary
wayanad local news traffic rules in kalpetta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X