വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപകടഭീഷണിയുയര്‍ത്തി പാതയോരത്തെ മരങ്ങള്‍; മരക്കൊമ്പ് വീണ്ട് കാര്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടു

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: കനത്തമഴക്കൊപ്പം കാറ്റും ശക്തമാവുന്ന സാഹചര്യത്തില്‍ പാതയോരങ്ങളിലെ മരങ്ങള്‍ അപകടഭീഷണിയുയര്‍ത്തുന്നു. ഉണങ്ങിയതും, വ്യാപിച്ചു കിടക്കുന്നതുമായ മരങ്ങളാണ് ഭീഷണിയുയര്‍ത്തുന്നത്. തരുവണ ടൗണിലും, മീനങ്ങാടി എഫ് സി ഐ ഗോഡൗണിന് സമീപത്തും അപകടഭീഷണിയുയര്‍ത്തി ഉണങ്ങിയ മരങ്ങള്‍ നില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ കോഴിക്കോട്-മൈസൂര്‍ ദേശീയപാതയായ ബത്തേരി നായ്‌ക്കെട്ടില്‍ മരക്കൊമ്പ് റോഡിലേക്ക് പൊട്ടിവീണിരുന്നു. ടൗണിലെ മരത്തിന്റെ വലിയ ശിഖരം അപ്രതീക്ഷിതമായി പൊട്ടിവീഴുകയായിരുന്നു.

ഈ സമയത്ത് ഇതുവഴി വന്ന കാര്‍ യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. മരം വൈദ്യുതി ലൈനിന്റെ മുകളിലൂടെ പന്തലിച്ച് നില്‍ക്കുന്നതും അപകടസാധ്യത കൂട്ടുന്നു. നായ്‌ക്കെട്ടി ടൗണില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മൂന്ന് വന്‍ മരങ്ങളാണ് ദേശീയപാതയിലേക്ക് തള്ളിനില്‍ക്കുന്നത്. ഇത് വഴിയാത്രക്കാര്‍ക്കും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണ്. ഉറപ്പ് കുറഞ്ഞ ശിഖരങ്ങള്‍ ചെറിയ കാറ്റടിച്ചാല്‍ പോലും പൊട്ടിവീഴുമെന്ന അവസ്ഥയിലാണ്. കാറ്റും മഴയും വന്നാല്‍ കച്ചവടക്കാരും പൊതുജനങ്ങളും ഈ മരങ്ങളുടെ കാര്യത്തില്‍ വലിയ ആശങ്കയിലാണ്.

naikkatty-

നായ്ക്കട്ടി റോഡരികിലെ ഉണങ്ങിയ മറ്റൊരു മരവും പൊതുജനങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നുണ്ട്. വന്‍ അപകട ഭീഷണിയുയര്‍ത്തിയാണ് ഈ മരത്തിന്റെ നില്‍പ്പ്. കുട്ടികള്‍ ഉള്‍പ്പെടെ ദിവസവും നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡിലാണ് മരം ഉണങ്ങി നിലനില്‍ക്കുന്നത്. മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണാല്‍ വന്‍ ദുരന്തമാണ് സംഭവിക്കുക. മരത്തിന് താഴ്ഭാഗത്തു കൂടി കടന്നു പോകുന്ന 11 കെ.വി വൈദ്യുതിലൈന്‍ കൂടുതല്‍ അപകട സാധ്യതയാണ് ഉയര്‍ത്തുന്നത്. വലിയ അപകടങ്ങള്‍ സംഭവിക്കും മുമ്പേ ഭീഷണിയായി നില്‍ക്കുന്ന മൂന്ന് മരങ്ങളും മുറിച്ച് മാറ്റാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

Wayanad
English summary
Wayanad Local News trees make threat for life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X