വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് ചുട്ടുപൊള്ളുന്നു; രണ്ട് പേര്‍ക്ക് സൂര്യാതാപമേറ്റു; ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്

Google Oneindia Malayalam News

കല്‍പ്പറ്റ: കനത്തമഴക്ക് ശേഷം വയനാട്ടില്‍ വേനല്‍ ശക്തമായതോടെ ജില്ലയില്‍ ഉഷ്ണം കൂടുന്നു. ജില്ലയില്‍ ഇന്ന് രണ്ടിടങ്ങളിലായി രണ്ട് പേര്‍ക്ക് സൂര്യാതാപമേറ്റു. വോളിബോള്‍ മൈതാനം വൃത്തിയാക്കുന്നതിനിടയില്‍ വെണ്ണിയോട് മൈലാടി കമ്മനാട് ഇസ്മായില്‍ (35), വീടിനോട് ചേര്‍ന്നുള്ള തോട്ടത്തില്‍ പണിയെടുക്കുന്നതിനിടയില്‍ നടവയല്‍ പുഞ്ചക്കുന്ന് കണ്ടോത്ത് ബിജു (37) എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്.

wayanad

കടുന്ന വേനലിന്റെ സൂചന നല്‍കി മേഘങ്ങളൊഴിഞ്ഞ ആകാശം-പൊഴുതന ഗ്രാമപഞ്ചായത്തിലെ പിണങ്ങോട് നിന്നുള്ള കാഴ്ച

ഇരുവരുടേയും ശരീരത്തിന്റെ പിന്‍ഭാഗത്ത് ചുമലിലായി ചെറിയ രീതിയില്‍ തൊലിപ്പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. തുടര്‍ന്ന് ഇരുവരും പ്രാഥമിക ചികിത്സ തേടി. ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടുപോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കമുണ്ടാവുക, തലവേദന, പേശിമുറുകല്‍, കൃഷ്ണമണി വികസിക്കല്‍, ക്ഷീണം, ചുഴലിരോഗ ലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ പ്രധാന ലക്ഷണം. സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കടുത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, ബോധംകെട്ടുവീഴല്‍ തുടങ്ങിയവയാണ് ലക്ഷണം. സൂര്യാഘാതത്തേക്കാളും കാഠിന്യം കുറഞ്ഞതാണ് സൂര്യാ താപമെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ ഡോ.രേണുക അറിയിച്ചു.

സൂര്യതപം ഒഴിവാക്കാന്‍ ശുദ്ധജലം ധാരാളം കുടിക്കുക, വെയിലത്തുള്ള ജോലിസമയം ക്രമീകരിക്കുക, ഉച്ചസമയത്ത് വിശ്രമിച്ച് രാവിലെയും വൈകിട്ടും കൂടുതല്‍ സമയം ജോലിചെയ്യുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടാതിരിക്കുക, പ്രായാ ധിക്യമുള്ളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ യെടുക്കുന്നവരുടെയും ആരോഗ്യകാര്യം പ്രത്യേകം ശ്രദ്ധിക്കുക, വിടീനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകുന്നരീതിയിലും വാതിലും ജനലും തുറന്നിടുക തുടങ്ങിയ കാര്യങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. കനത്തമഴയില്‍ നിറഞ്ഞൊഴുകിയ പുഴകളില്‍ ജലനിരപ്പ് കുറഞ്ഞതും, പാടങ്ങളും പറമ്പുകളും വിണ്ടുകീറിയതും, മണ്ണിരകള്‍ കൂട്ടത്തോടെ ചാകുന്നതുമെല്ലാം കടുത്ത വേനലിന്റെ സൂചനകളാണ് നല്‍കുന്നത്. രാവിലെ മുതല്‍ ഉച്ച വരെ കടുത്തവെയിലും ചൂടുമാണ് ജില്ലയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

Wayanad
English summary
Wayanad Local News:two injured due to sun burn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X