Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടിലെ ഇരട്ട കൊലപാതകം: അന്വേഷണത്തില്‍ പൊലീസ് അനാസ്ഥ!! 23ന് രണ്ട് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

മാനന്തവാടി: നവ ദമ്പതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാവാത്തതില്‍ ജില്ലയില്‍ ശക്തമായ പ്രതിഷേധം. നാടിനെ നടുക്കിയ കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം നടന്നിട്ട് പതിനഞ്ച് ദിവസം പിന്നിട്ടുകഴിഞ്ഞിട്ടും കൊലപാതകിയെക്കുറിച്ചുള്ള സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ജൂലൈ ആറിന് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് കണ്ടത്തുവയല്‍ വാഴയില്‍ ഉമ്മര്‍(26), ഭാര്യ ഫാത്തിമ(19) എന്നിവരെ ദാരുണമായി കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

മാനന്തവാടി ഡി വൈ എസ് പി കെ. എം ദേവസ്യയുടെ നേതൃത്വത്തിലുള്ള 30 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. സാധ്യമായ എല്ലാ മേഖലകളിലും ആറ് ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെ നടത്തിയിരിക്കുന്ന കൊലപാതകത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസിന് കഴിയുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.

ummer

മോഷണംപോയ സ്വര്‍ണാഭരണങ്ങള്‍,കൊലപാതകത്തിനുപയോഗിച്ച ആയുധം,കൊല്ലപ്പെട്ട ഫാത്തിമയുടെ നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍,കൊലപാതകിയുടെതായി ഉറപ്പിക്കാവുന്ന തെളിവുകള്‍ ഇവയിലൊന്നു പോലും പൊലീസിന് കണ്ടെത്താനായിട്ടില്ല. അതേസമയം, പൊലീസ് കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളില്‍ 23ന് തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെ ഹര്‍ത്താല്‍ നടത്തുമെന്ന് യു ഡി എഫ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊലചെയ്യപ്പെട്ട ഉമ്മര്‍, ഭാര്യ ഫാത്തിമ എന്നിവരുടെ ഘാതകരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ അനാസ്ഥകൊണ്ട് മാത്രമാണ്. വേണ്ട രീതിയിലുള്ള അന്വേഷണം നടത്താതെ പോലീസ് നിഷ്‌ക്രിയരായി പ്രവര്‍ത്തിക്കുന്നത് മൂലം ജനങ്ങള്‍ ഭീതിയിലാണുള്ളത്. കൊലപാതകത്തിനുള്ള കാരണം എന്തെന്ന് പോലും കണ്ടെത്താന്‍ കഴിയാത്ത പോലീസ് അന്വേഷണത്തില്‍ ഏറെ ദുരൂഹതകളുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ നിരവധി കളവ് കേസുകള്‍ ഉണ്ടായിട്ടും വേണ്ട വിധത്തില്‍ അന്വേഷണം നടത്താതെ പോലീസ് അനാസ്ഥ കാണിക്കുകയാണ്. പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ഡി വൈ എസ് പി ഓഫീസ് മാര്‍ച്ച് അടക്കമുള്ള സമരങ്ങള്‍ക്ക് യു ഡി എഫ് നേതൃത്വം നല്‍കും. അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ നേതൃത്വം ജില്ലാ പോലീസ് ചീഫിനെ നേരില്‍ കാണുമെന്നും ഭാരവാഹികള്‍ പറഞ്ഞു പത്രസമ്മേളനത്തില്‍ മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, സി.പി. ചാപ്പേരിമൊയ്തു ഹാജി,. എസ് എം പ്രമോദ് മാസ്റ്റര്‍, പി.കെ. അമീന്‍, അബ്ദുള്ള കേളോത്ത്, അസ്ഹറലി പുവന്‍, ചിന്നമ്മ ജോസ്, മെമ്പര്‍അമ്മദ് ഹാജി തെല്ലോന്‍ അമ്മദ് ഹാജി, തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+