വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവദമ്പതികളുടെ കൊലപാതകം: യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണ്ണം; ലാത്തിചാര്‍ജ്ജില്‍ രണ്ട് പേര്‍ക്ക് പരിക്ക്

  • By Desk
Google Oneindia Malayalam News

മാനന്തവാടി: വെള്ളമുണ്ട കണ്ടത്തുവയലില്‍ നവദമ്പതികളായ വാഴയില്‍ ഉമ്മര്‍, ഫാത്തിമ എന്നിവരുടെ കൊലപാതകം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് യു ഡി എഫ് വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. ഹര്‍ത്താലനുകൂലികള്‍ രാവിലെ എട്ട് മണി മുതല്‍ തന്നെ വിവിധ ടൗണുകളിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞു.

വാഹനങ്ങള്‍ തടഞ്ഞിട്ടതോടെ യാത്രക്കാര്‍ ദുരിതത്തിലുമായി. പഞ്ചായത്തതിര്‍ത്തികളായ പീച്ചംകോട്, പുതുശ്ശേരിക്കടവ്, നിരവില്‍പ്പുഴ, പൂരിഞ്ഞി, വെള്ളമുണ്ട, എട്ടെനാല്‍, ഏഴെനാല്‍, തരുവണ, തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞിട്ടത്. തടഞ്ഞിട്ട വാഹനങ്ങളെ മണിക്കൂറുകളോളം പോകാന്‍ അനുവദിക്കാത്തതും ദുരിതമായി.

UDF Harthal

രാവിലെ മുതല്‍ തന്നെ കെ എസ് ആര്‍ ടി സി ലോക്കല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തിവെച്ചു. ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തിയ ബസുകളെയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞിട്ടു. വെള്ളമുണ്ട ടൗണില്‍ വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താന്‍ അനുകൂലികളെ പോലീസ് ലാത്തി വീശി വിരട്ടിയോടിച്ചു.

പോലീസ് നിര്‍ദ്ദേശമുണ്ടായിട്ടും പിരിഞ്ഞുപോവാതെ കെ എസ് ആര്‍ ടി സി ബസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ലാത്തിചാര്‍ജ്ജ്. ലാത്തിച്ചാര്‍ജില്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആണ്‍ഡ്രൂസ്ജോസഫ്, സംയുക്ത ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ സി മൊയ്തു ഹാജി എന്നവര്‍ക്ക് പരുക്കേറ്റു. വെള്ളമുണ്ട തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത 13 പേര്‍ക്കെതിരെ കേസെടുത്തു വിട്ടയച്ചു.

വാരാമ്പറ്റയില്‍ രോഗിയെയുമായി ആശുപത്രിയിലക്ക് പോവുകയായിരുന്നു ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ഹര്‍ത്താലിനെ തുടര്‍ന്ന് പ്രദേശത്തെ കടകളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞു കിടന്നു. ദേശസല്‍കൃത ബേങ്കുകളുള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളും ഭൂരിഭാഗം വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് യു ഡി എഫ് വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Wayanad
English summary
Wayanad Local News about UDF harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X